എ ഐ സി ടി ഇ നിർദേശം സാങ്കേതിക സർവകലാശാല പാലിക്കണം : ഫ്രറ്റേണിറ്റി

New Update

publive-image

എ.ഐ.സി.ടി.ഇ, യു.ജി.സി നിർദ്ദേശം അനുസരിച്ച് കൊണ്ട് കേരള സാങ്കേതിക സർവകലാശാല ഇപ്പോൾ നടത്തുന്ന ഓഫ് ലൈൻ പരീക്ഷകൾ നിർത്തി വെച്ച് ഉടൻ തന്നെ ഓൺലൈൻ ആയി പരീക്ഷകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള കെ.ടി.യു ആസ്ഥാനത്തേക്ക് മാർച്ച് നടത്തി.

Advertisment

കോവിഡ്‌ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ പരീക്ഷകൾ ഓൺലൈൻ ആക്കിയിട്ടില്ലെങ്കിൽ വിദ്യാർത്ഥികൾ അനുഭവിക്കുന്ന എല്ലാ പ്രതിസന്ധികൾക്കും കെ.ടി.യു അധികൃതർ മറുപടി പറയേണ്ടി വരും എന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മുന്നറിയിപ്പ് നൽകി.കോളേജുകളിൽ കോവിഡ്‌ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടാണ് നിലവിൽ പരീക്ഷകൾ നടത്തിക്കൊണ്ടിരിക്കുന്നത്. പല കോളേജുകളിലും പരീക്ഷക്ക് വന്ന വിദ്യാർത്ഥികൾ കോവിഡ്‌ ബാധയ്ക്ക് ഇരയായിട്ടുണ്ട്.ഇതിന് മറുപടി പറയാൻ യൂണിവേഴ്സിറ്റി ബാധ്യസ്ഥരാണ്.

ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ലത്തീഫ് പി.എച് മാർച്ച് ഉത്‌ഘാടനം ചെയ്തു. കെ.ടി.യു കൗൺസിൽ ഫ്രറ്റേണിറ്റി കൺവീനർ അജ്മൽ മുഹമ്മദ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ വൈസ് പ്രസിഡണ്ട് ഇമാദ് ഇബ്നു അമീൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറിമാരായ അംജദ് റഹ്മാൻ,സഹൽ എന്നിവർ നേതൃത്വം നൽകി.

Advertisment