സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷകൾ ഇന്ന് പുനരാരംഭിക്കും; സർവ്വകലാശാല നൽകിയ അപ്പീൽ അംഗീകരിച്ചാണ് നടപടി

New Update

publive-image

കൊച്ചി: സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷകൾ ഇന്ന് പുനരാരംഭിക്കും. ബി ടെക് പരീക്ഷകൾ റദ്ദാക്കിയ സിംഗിൾബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബ‌ഞ്ച് ഇന്നലെ സ്റ്റേ ചെയ്തിരുന്നു. സർവ്വകലാശാല നൽകിയ അപ്പീൽ അംഗീകരിച്ചായിരുന്നു നടപടി.

Advertisment

ഇനിയുള്ള പരീക്ഷകൾ നേരത്തെ നിശ്ചയിച്ചത് പ്രകാരം നടത്താൻ കോടതി സർവ്വകലാശാലയ്ക്ക് അനുമതി നൽകിയിരുന്നു. കോടതി വിധിയെ തുടർന്ന് ഇന്നലെ നടക്കാതിരുന്ന പരീക്ഷ മറ്റൊരു ദിവസം നടത്തുമെന്നും സർവ്വകലാശാല അറിയിച്ചു.

യുജിസി മാർഗരേഖ ലംഘിച്ചാണ് പരീക്ഷ നടത്തിയതെന്ന് ചൂണ്ടികാട്ടി എട്ട് വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് പരീക്ഷകൾ എല്ലാം സിംഗിൾ ബ‌ഞ്ച് റദ്ദാക്കിയത്. എന്നാൽ 2020ലെ യുജിസി മാർഗരേഖ പ്രകാരം പരീക്ഷ നടത്താൻ അനുമതിയുണ്ടെന്ന സർവ്വകലാശാല വാദം ഡിവിഷൻ ബ‌‌ഞ്ച് അംഗീകരിക്കുകയായിരുന്നു.

NEWS
Advertisment