/sathyam/media/post_attachments/SetGNrabpzmo6khq1Wrm.jpg)
കാലങ്ങളായി ലോഗിൻ ചെയ്യാത്ത അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ പുതിയ നയങ്ങള്‍ അവതരിപ്പിച്ച് ഗൂഗിള്‍. നിഷ്ക്രിയമായ അക്കൗണ്ടുകള്‍ ഒഴിവാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് വര്‍ഷത്തിനിടെ ഒരിക്കലെങ്കിലും ലോഗിന്‍ ചെയ്യാത്ത അക്കൗണ്ടുകള്‍ ഒഴിവാക്കാനാണ് ടെക് ഭീമൻ പദ്ധതി ഇട്ടിരിക്കുന്നത്.
ഇതുവരെ ഗൂഗിളിൽ ലോഗിങ്ങിന് സമയ പരിധി ഇല്ലായിരുന്നു. അതിനാല്‍ ഒരിക്കൽ ഉൾപ്പെടുത്തിയ വിവരങ്ങള്‍ നഷ്ടപ്പെടാതെ തുടരുകയും ചെയ്യും. ഈ വർഷം മുതൽ ഈ പോളിസി പൂർണമായും മാറ്റി പുതിയ നയം നടപ്പാക്കി തുടങ്ങുമെന്നാണ് സൂചന. പുതിയ നയപ്രകാരം രണ്ട് വർഷത്തിനുള്ളിൽ ലോഗിൻ ചെയ്തില്ലെങ്കിൽ ഡാറ്റ നീക്കം ചെയ്യുമെന്ന് മാത്രമല്ല അക്കൗണ്ട് തന്നെ ഇല്ലാതാക്കുകയും ചെയ്യും. നീക്കം ചെയ്ത അക്കൗണ്ടുകള്‍ പിന്നീട് വീണ്ടെടുക്കുക സാധ്യമല്ല.
ഗൂഗിൾ വര്‍ക്ക് സ്‌പേസുകളിലെ ജി മെയില്‍, ഡ്രൈവ്, കലണ്ടര്‍, യു ട്യൂബ് ഉള്ളടക്കം ഉള്‍പ്പെടെ അക്കൗണ്ടും അതിലെ ഉള്ളടക്കങ്ങളും ഇല്ലാതാകുമെന്നാണ് ആദ്യ സൂചനകൾ. ഈ വര്‍ഷം അവസാനം വരെ ഉപയോക്താക്കള്‍ക്ക് അവരുടെ പഴയ അക്കൗണ്ടുകള്‍ വീണ്ടെടുക്കാനുള്ള സമയം അനുവദിച്ചിട്ടുണ്ട്. 24 മാസത്തിലൊരിക്കലെങ്കിലും നിങ്ങളുടെ പഴയ ഗൂഗിൾ അക്കൗണ്ടുകളിൽ ലോഗിൻ ചെയ്യണമെന്നും എന്തെങ്കിലും സേവനങ്ങൾ ഉപയോഗിക്കണമെന്നും കമ്പനി നിർദ്ദേശിക്കുന്നു