ഇന്‍ഫിനിറ്റി ഡിസ്‌പ്ലെ, ചാറ്റ്‌ ഓവര്‍ വീഡിയോ സഹിതം സാംസങിന്റെ പുതിയ ഗാലക്‌സി ജെ & എ മോഡലുകള്‍ വിപണിയില്‍

Tuesday, May 22, 2018

സ്‌മാര്‍ട്ട്‌ ഫോണ്‍ വില്‍പനയിലും വിശ്വാസ്യതയിലും ഒന്നാം സ്ഥാനത്തുള്ള മൊബൈല്‍ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങിന്റെ ഇന്‍ഫിനിറ്റി ഡിസ്‌പ്ലെയുള്ള നാല്‌ സ്‌മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍. ഗാലക്‌സി എ, ഗാലക്‌സി ജെ സീരീസുകളിലെ സാംസങിന്റെ ഇന്‍ഫിനിറ്റി ഡിസൈന്‍ തത്ത്വം അവതരിപ്പിക്കപ്പെടുന്നതോടെ രാജ്യത്തെ മൊബൈല്‍ഫോണ്‍ നിര്‍മ്മാണ മേഖല സ്‌മാര്‍ട്ട്‌ഫോണ്‍ ഡിസൈനിംഗില്‍ മാതൃകാപരമായ മാറ്റത്തിനാണ്‌ സാക്ഷ്യം വഹിക്കുക.

ഫോണിന്റെ വലിപ്പം കൂടാതെ തന്നെ ഗാലക്‌സി ജെ6, ജെ8, എ6, എ6+ എന്നിവയില്‍ 15 ശതമാനം അധികം ഡിസ്‌പ്ലെയാണ്‌ ഇന്‍ഫിനിറ്റി ഡിസൈന്‍ വഴി ലഭിക്കുക. ഇതുവഴി കനം കുറഞ്ഞ ബെസെല്‍സും സോഫ്‌റ്റ്‌വെയര്‍ അധിഷ്‌ഠിതമായ ഹോംബട്ടണുമാണ്‌ ഫോണുകളിലുളളത്‌. ഉപയോഗിക്കാനുള്ള സൗകര്യത്തിന്‌ വേണ്ടി ഫിംഗര്‍ പ്രിന്റ്‌ സെന്‍സര്‍ ഫോണിന്‌ പുറകിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഡിസ്‌പ്ലെയിലുള്ള ഈ മാറ്റങ്ങള്‍ 18:5:9 അനുപാതം പ്രദാനം ചെയ്യുന്നതിനാല്‍ മികച്ച ദൃശ്യാനുഭവവും ബ്രൗസ്‌ ചെയ്യാന്‍ കൂടുതല്‍ സ്ഥലവും ലഭിക്കും. നാല്‌ മോഡലുകളും സൂപ്പര്‍ അമോലെഡ്‌ ഡിസ്‌പ്ലെ സഹിതമാണ്‌ എത്തുന്നത്‌. മികച്ച കോണ്‍ട്രാസ്റ്റും മികവാര്‍ന്ന ഡിസ്‌പ്ലെയും ഇത്‌ നല്‍കുന്നു. ഫോണിലുള്ള മറ്റൊരു പ്രധാന സവിശേഷത ��ചാറ്റ്‌ ഓവര്‍ വീഡിയോ� ആണ്‌. ചാറ്റ്‌ ചെയ്യുന്നതിനിടയിലും തടസ്സങ്ങളില്ലാതെ വീഡിയോ കാണാനുള്ള സംവിധാനമാണിത്‌.

ആകര്‍ഷകമായ ഡിസൈനാണ്‌ പുതിയ സ്‌മാര്‍ട്ട്‌ഫോണുകളുടേത്‌. മെറ്റല്‍ യൂണിബോഡിയാണ്‌ ഗാലക്‌സി എ സീരീസിന്റേത്‌. എ6+ ന്‌ 6” FHD + ഡിസ്‌പ്ലെയാണുള്ളത്‌. എ6-ല്‍ 5.6”� HD+ ആണ്‌ ഡിസ്‌പ്ലെ. ഗാലക്‌സി ജെ സീരീസ്‌ മുന്തിയതരം പോളികാര്‍ബണേറ്റ്‌ യൂണിബോഡിയോടെയാണ്‌ എത്തുന്നത്‌. ജെ8ന്‌ 6”� HD+ ആണ്‌ ഡിസ്‌പ്ലെ. ജെ6ന്‌ ആകട്ടെ 5.6”� HD+ ഡിസ്‌പ്ലെ സഹിതമാണ്‌ എത്തിയിരിക്കുന്നത്‌. മിനുസമായ കര്‍വുകളും ആകര്‍ഷകമായ ഡിസൈനും സൗകര്യമേറിയ ഗ്രിപ്പുമാണ്‌ എല്ലാ ഫോണുകളിലുമുള്ളത്‌.

ഇന്നത്തെ തലമുറക്കായാണ്‌ ജെ6, ജെ8, എ6, എ6+ എന്നിവ നിര്‍മ്മിച്ചിരിക്കുന്നത്‌. സാംസങിന്റെ സൂപ്പര്‍ അമോലെഡ്‌ ഇന്‍ഫിനിറ്റി ഡിസ്‌പ്ലെ സമാനതകളിലാത്ത മികച്ച ദൃശ്യാനുഭവമാണ്‌ നല്‍കുന്നത്‌. എല്ലാ ഫോണുകളും ഇരട്ട ക്യാമറകള്‍ സഹിതമാണ്‌ എത്തിയിരിക്കുന്നത്‌. പ്രോഫഷണല്‍ നിലവാരത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഇതിലൂടെ സാധിക്കും. ഞങ്ങളുടെ ഏറ്റവും പുതിയ ഇന്ത്യന്‍ നിര്‍മ്മിത കണ്ടെത്തലായ ചാറ്റ്‌ ഓവര്‍ വീഡിയോ സംവിധാനം ചാറ്റിംഗിനിടയിലും അനുസ്യൂതമായി വീഡിയോ കാണാന്‍ ഉപയോക്താക്കളെ സഹായിക്കുന്നു. ഏറ്റവും സ്‌റ്റൈലായ ഡിസൈന്‍ തേടുന്ന യുവതലമുറക്കായി പുതിയ നീല നിറത്തിലുള്ള ഫോണ്‍ കൂടി ഞങ്ങള്‍ പുറത്തിറക്കുകയാണ്‌, സാംസങ്‌ ഇന്ത്യാ ജനറല്‍ മാനേജര്‍ ആദിത്യ ബബ്ബര്‍ പറഞ്ഞു.

ഇന്ത്യക്കായി നിര്‍മ്മിച്ച ഗാലക്‌സി ജെ6, ജെ8, എ6, എ6+ എന്നിവ ഈ തലമുറക്കാവശ്യമായ ഏറ്റവും നൂതനമായ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചവയാണ്‌. വീഡിയോ പ്ലേ ചെയ്‌തുകൊണ്ടിരിക്കുമ്പോഴും യാതൊരു തടസ്സവുമില്ലാതെ കീബോര്‍ഡിന്റെ സഹായമില്ലാതെ ചാറ്റിംഗ്‌ സാധ്യമാക്കുന്ന ചാറ്റ്‌ ഓവര്‍ വീഡിയോ ആണ്‌ പ്രധാനപ്രത്യേകത. മൊബൈല്‍ ഫോണില്‍ വീഡിയോ കണ്ടിരിക്കുമ്പോള്‍ അത്‌ നിര്‍ത്തി വെച്ച്‌ ചാറ്റിംഗ്‌ വിന്‍ഡോ എടുത്ത്‌ ചാറ്റ്‌ ചെയ്യേണ്ട ബുദ്ധിമുട്ടേറിയ അവസ്ഥക്ക്‌ ഇതോടെ പരിഹാരമേകുകയാണ്‌ സാംസങ്‌. സാംസങ്‌ മാള്‍ ആണ്‌ മറ്റൊരു സവിശേഷത. ഏതെങ്കിലും ഇഷ്ടപ്പെട്ട ഒരു ഉല്‍പ്പന്നം കാണുകയാണെങ്കില്‍ അതിന്റെ ഫോട്ടോയെടുത്താല്‍ മതി, ആ ഉല്‍പ്പന്നത്തിന്റെ സമഗ്ര വിവരങ്ങളും ഏത്‌ ഇ കോമേഴ്‌സ്‌ സൈറ്റില്‍ നിന്നാണ്‌ വാങ്ങാന്‍ സാധിക്കുക എന്നതടക്കമുള്ള വിവരങ്ങളും ലഭിക്കുന്ന സംവിധാനമാണ്‌ സാംസങ്‌ മാള്‍.

ഗാലക്‌സി ജെ6, ജെ8, എ6, എ6+ എന്നിവയില്‍ ഏറ്റവും മികച്ച ക്യാമറകളാണ്‌ ഉള്‍ക്കൊളളിച്ചിരിക്കുന്നത്‌.

മനോഹരമായ ദൃശ്യങ്ങളും സെല്‍ഫികളും പകര്‍ത്താന്‍ ഇത്‌ ഉപഭോക്താക്കളെ സഹായിക്കുന്നു. പ്രധാന ക്യാമറ 16 എംപിയാണ്‌. എഫ്‌ 1.7 ആണ്‌ അപ്പെര്‍ച്ചര്‍. 5 എംപിയുടേതയാണ്‌ രണ്ടാമത്തെ റിയര്‍ ക്യാമറ. എഫ്‌ 1.9 ആണ്‌ ഇതിന്റെ അപ്പെര്‍ച്ചര്‍. ബാക്ക്‌ഗ്രൗണ്ട്‌ ബ്ലര്‍ ആക്കി മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്ന ലൈവ്‌ ഫോകസ്‌ സംവിധാനവും ഫോണുകളിലുണ്ട്‌. ഇരട്ട ക്യാമറകള്‍ ബാക്ക്‌ഗ്രൗണ്ടിലെ ബ്ലര്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഗാലക്‌സി എ6ല്‍ എഫ്‌ 1.7 അപ്പെര്‍ച്ചര്‍ സഹിതമുള്ള 16 എംപി ക്യാമറയാണ്‌ ഉള്ളത്‌. ജെ6-ല്‍ 13 എംപിയാണ്‌ പ്രധാന കാമറ. ഏറ്റവും മികച്ച അപ്പെര്‍ച്ചര്‍ ലെന്‍സ്‌ സഹിതമെത്തുന്ന ഫോണുകള്‍ സൂക്ഷ്‌മവും വ്യക്തതയാര്‍ന്നതുമായ ചിത്രങ്ങള്‍ ഏത്‌ സമയത്തും പകര്‍ത്താന്‍ സഹായിക്കുന്നു.

ഗാലക്‌സി ജെ6, ജെ8, എ6, എ6+ സ്‌മാര്‍ട്ട്‌ഫോണുകളില്‍ മാറ്റം വരുത്താവുന്ന സെല്‍ഫി ഫ്‌ളാഷുകളാണ്‌ ഉള്ളത്‌. പകലിലും രാത്രിയിലും മികച്ച സെല്‍ഫികള്‍ പകര്‍ത്താന്‍ ഇത്‌ ഗുണകരമാണ്‌. ഗാലക്‌സി എ6ലും ജെ8ലും 16 എംപിയാണ്‌ ഫ്രണ്ട്‌ ക്യാമറയെങ്കില്‍ ഗാലക്‌സി എ6+ല്‍ 24എംപിയാണ്‌ ഫ്രണ്ട്‌ ക്യാമറ. ഗാലക്‌സി ജെ6 എട്ട്‌ എംപി ഫ്രണ്ട്‌ ക്യാമറയോടെയാണ്‌ എത്തിയിരിക്കുന്നത്‌. കുറഞ്ഞ വെളിച്ചത്തില്‍ മികച്ച ചിത്രം പകര്‍ത്തുന്നതിനായി എല്ലാ ഫ്രണ്ട്‌ ക്യാമറകള്‍ക്കും 1.9 അപ്പെര്‍ച്ചര്‍ ഉണ്ട്‌. ഫേസ്‌അണ്‍ലോക്കും അധികമായി ചേര്‍ത്ത സുരക്ഷാ സംവിധാനങ്ങളും ഫോണുകളിലുണ്ട്‌.

ഗാലക്‌സി ജെ6, ജെ8, എ6, എ6+ സ്‌മാര്‍ട്ട്‌ഫോണുകളില്‍ ഇന്‍ഫിനിറ്റി ഡിസ്‌പ്ലെ മാത്രമല്ല ഉള്ളത്‌, മറിച്ച്‌ മനോഹരമായ ഡിസൈനും മികച്ച ക്യാമറകളും പെര്‍ഫോര്‍മന്‍സും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. ഒക്ടാകോര്‍ പ്രോസസറാണ്‌ ഫോണുകളില്‍ ഉള്ളത്‌. എല്ലാ ഫോണുകളും 4GB/64GB RAM/ROM പതിപ്പുകളിലായാണ്‌ എത്തുന്നത്‌. സാംസങിന്റെ ഏറ്റവും പുതിയ മെമ്മറി മാനേജ്‌മെന്റ്‌ സംവിധാനത്തിലൂടെ സോഷ്യല്‍മീഡിയ കണ്ടന്റുകള്‍ എക്‌സ്റ്റേണല്‍ മെമ്മറി കാര്‍ഡിലേക്ക്‌ ഓട്ടോമാറ്റിക്കായി മാറ്റുന്നതിനുള്ള സംവിധാനവും ഫോണുകളിലുണ്ട്‌. ഗാലക്‌സി എ6+ ജെ8 എന്നിവയില്‍ 3500 എംഎഎച്ചാണ്‌ ബാറ്ററി. ഗാലക്‌സി എ6, ജെ6 എന്നിവയില്‍ 3000 എംഎഎച്ച്‌ ബാറ്ററിയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഏറ്റവും പുതിയ ആന്‍ഡ്രോയ്‌ഡ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റമായ ആന്‍ഡ്രോയ്‌ഡ്‌ ഒറിയോയിലാണ്‌ ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത്‌.

ഇതാദ്യമായി ഓണ്‍ലൈന്‍ ടു ഓഫ്‌ലൈന്‍ പാര്‍ട്‌ണര്‍ഷിപ്പ്‌
മൊബൈല്‍ ഫോണ്‍ രംഗത്ത്‌ ഇതാദ്യമായി പേടിഎമ്മുമായി സഹകരിച്ച്‌ ഓണ്‍ലൈന്‍ ടു ഓഫ്‌ലൈന്‍ പാര്‍ട്‌ണര്‍ഷിപ്പില്‍ ഏര്‍പ്പെടുകയാണ്‌ സാംസങ്‌. ഇത്‌ പ്രകാരം പേടിഎം മാള്‍ വഴി ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു. ഗാലക്‌സി എ6, എ6+ എന്നിവയിലൂടെ 3000 രൂപയും ജെ6, ജെ8 എന്നിവയിലൂടെ 1500 രൂപയും കാഷ്‌ബാക്ക്‌ ലഭിക്കും.

സാംസങുമായി സഹകരിച്ച്‌ പുതിയ ഫോണുകള്‍ പേടിഎം മാളുകളിലൂടെയും 25000ത്തോളം വരുന്ന സാംസങ്‌ ഓഫ്‌ലൈന്‍ സ്റ്റോറുകളിലൂടെയും വിതരണം ചെയ്യാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന്‌ പേടിഎം മാള്‍ സിഒഒ അമിത്‌ സിന്‍ഹ പറഞ്ഞു. ഓണ്‍ലൈന്‍ ടു ഓഫ്‌ലൈന്‍ പാര്‍ട്‌ണര്‍ഷിപ്പ്‌ വഴി പുതിയ ഒരു നെറ്റ്‌വര്‍ക്ക്‌ സ്ഥാപിക്കുന്നതിലൂടെ ലക്ഷക്കണക്കിന്‌ ഉപഭോക്താക്കളിലെത്താന്‍ സാധിക്കുമെന്നാണ്‌ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

ലഭ്യത
ഗാലക്‌സി ജെ6, എ6, എ6+ സ്‌മാര്‍ട്ട്‌ഫോണുകള്‍ രാജ്യത്തെമ്പാടുമുള്ള റീട്ടെയില്‍ സ്റ്റോറുകളിലൂടെയും സാംസങ്‌ ഇ-ഷോപ്പുകളിലൂടെയും ലഭിക്കും. ഗാലക്‌സി ജെ6 ഫ്‌ളിപ്പ്‌കാര്‍ട്ടിലും ഗാലക്‌സി എ6, എ6+ എന്നിവ ആമസോണിലും ലഭിക്കും. ജെ8 ജൂലൈ മുതലാണ്‌ വിപണിയില്‍ ലഭ്യമാവുക. പേടിഎം മാളിലും ഫോണുകള്‍ ലഭിക്കും. എല്ലാ മോഡലുകളും നീല, കറുപ്പ്‌, സ്വര്‍ണ്ണ നിറങ്ങളില്‍ ലഭ്യമായിരിക്കും.

വിലയും ഓഫറുകളും
ഗാലക്‌സി A6+, A6 (4/64GB) & A6 (4/32GB) എന്നിവക്ക്‌ യഥാക്രമം Rs. 25,990, Rs. 22,990, Rs. 21,990 എന്നിങ്ങനെയാണ്‌ വില. ഗാലക്‌സി എ6+, എ6 എന്നിവ ICICI ബാങ്കിന്റെ ക്രെഡിറ്റ്‌ കാര്‍ഡ്‌ വഴിയോ പേടിഎം വഴിയോ വാങ്ങുകയാണെങ്കില്‍ അധികമായി 3000 രൂപയുടെ ക്യാഷ്‌ബാക്ക്‌ ലഭിക്കും.

ഗാലക്‌സി J8, ഗാലക്‌സി J6 (4/64GB) & J6 (3/32GB) എന്നീ പതിപ്പുകള്‍ക്ക്‌ യഥാക്രമം Rs. 18,990, Rs. 16,490, Rs. 13,990 ആണ്‌ വില. ഗാലക്‌സി ജെ8, ജെ6 എന്നിവ ICICI ബാങ്കിന്റെ ക്രെഡിറ്റ്‌ കാര്‍ഡ്‌ വഴിയോ, ഡെബിറ്റ്‌ കാര്‍ഡ്‌ വഴിയോ അല്ലെങ്കില്‍ പേടിഎം വഴിയോ വാങ്ങുകയാണെങ്കില്‍ അധികമായി 1500 രൂപയുടെ ക്യാഷ്‌ബാക്ക്‌. ജൂണ്‍ 20 വരെ വാങ്ങുന്നവര്‍ക്ക്‌ ഒറ്റത്തവണ സ്‌ക്രീന്‍ മാറ്റി നല്‍കുന്ന ഓഫറും ലഭിക്കും.

×