/sathyam/media/post_attachments/tpKSw255ThDTXZUNPzKT.jpg)
പാലക്കാട്: കോവിഡ് കാലത്ത് നിർധന കുടുംബത്തിലെ വിദ്യാർത്ഥികളുടെ പഠനത്തിന് സൗകര്യം ഒരുക്കുന്നതിനുവേണ്ടി പാലക്കാട് കെഎസ്ഇബി എംപ്ലോയിസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ടെലിവിഷൻ വിതരണം ചെയ്തു.
മലമ്പുഴ ഗ്രാമപഞ്ചായത്തിലെ മുത്തുകുളത്തെ ജോൺസൻ ജിൻസി ദമ്പതികളുടെ അലൻ, അലീന എന്നീ കുട്ടികളുടെ പഠനാവശ്യർത്ഥമാണ് ടെലിവിഷൻ നൽകിയത്. സഹകരണ സംഘം പാലക്കാട് ജില്ലയിലെ കെഎസ്ഇബിയുടെ 6 ഡിവിഷൻ നിലും ഓരോ ടെലിവിഷൻ നൽകുന്ന പദ്ധതിയുടെ ഭാഗമായാണ് വിതരണം നടത്തിയത്.
വിതരണ ഉദ്ഘാടനം ബഹു.മലമ്പുഴ നിയോജക മണ്ഡം എംഎൽഎ എ. പ്രഭാകരൻ നിർവഹിച്ചു.
മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാധിക മാധവൻ അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പർ അഞ്ജു ജയൻ, മുൻ പഞ്ചായത്ത് അംഗം സുനിൽ, സംഘം വൈസ് പ്രസിഡൻ്റ് എം.സി. ആനന്ദൻ, ഡയറക്ടർ മണികണ്ഠൻ, കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.വി വിജയൻ, കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) പാലക്കാട് ഡിവിഷൻ സെക്രട്ടറി മണി കുളങ്ങര, വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി വി.എ.പ്രസന്നൻ, പ്രസിഡൻ്റ് വി.കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.