മുതിര്‍ന്ന തെലുങ്ക് നടന്‍ നര്‍സിംഗ് യാദവിനെ ഹൈദരാബാദിലെ സോമാജിഗുഡയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം സ്വന്തം വസതിയില്‍ വെച്ചാണ് താരത്തിന് സുഖമില്ലാതായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
/sathyam/media/post_attachments/FX3Ph5cmloKvUT24gK7W.jpg)
ഭാര്യ ചിത്ര യാദവ് അദ്ദേഹത്തെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെ വെന്‍റിലേറ്ററില്‍ ആണദ്ദേഹം ഇപ്പോള്‍. നടന്‍ പടിയിറങ്ങുമ്പോള്‍ വീണ് തലയിടിച്ചെന്നും, അതുകൊണ്ടാണ് അബോധാവസ്ഥയിലായതെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.
എന്നിരുന്നാലും, ചിത്ര യാദവ് ഇത് നിഷേധിക്കുകയും ഭര്‍ത്താവിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആളുകളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.തന്‍റെ ഭര്‍ത്താവ് ഏതാനും മാസങ്ങളായി അസുഖത്തിലായിരുന്നുവെന്നും സ്ഥിരമായി ഡയാലിസിസ് നടത്തുന്നുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. ഖൈദി നമ്ബര്‍ 150, ശങ്കര്‍ ദാദ എംബിബിഎസ്, റേസ് ഗുരാം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് താരം അറിയപ്പെടുന്നത്.