/sathyam/media/post_attachments/Vbd7m3zweKu4dS0t6Chm.jpg)
സംക്രാന്തി പ്രമാണിച്ചു തെലുങ്കിൽ പ്രദർശനത്തിനെത്തിയ 'ക്രാക്ക്' എന്ന സിനിമ വൻ വിജയം നേടി കൊറോണക്ക് ശേഷം തെലുങ്ക് സിനിമാ വേദിക്ക് ഉണർവേകിയിരിക്കുന്നൂ. ഒരു സംഭവ കഥയുടെ പാശ്ചാത്തലത്തിലുള്ള പ്രമേയമത്രെ ക്രാക്കിൻ്റേത്.
/sathyam/media/post_attachments/3ObjJRKA7UqjtQoYByQ9.jpg)
മാസ്സും ക്ലാസ്സും സമ്മിശ്രമായ എൻ്റർടൈനറാണ് സിനിമ. 'മാസ്സ് മഹാരാജാ' എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന രവി തേജയാണ് ഗോപിചന്ദ് മലിനേനി രചനയും സംവിധാനവും നിർവഹിച്ച 'ക്രാക്കി'ലെ നായകൻ. ശ്രുതി ഹാസനാണ് നായിക.
/sathyam/media/post_attachments/DEw2lnZbyvCnE5llAIpP.jpg)
തമിഴിലെ അഭിനേതാക്കളായ വരലക്ഷ്മി ശരത്കുമാർ, സമുദ്രക്കനി, സ്റ്റണ്ട് ശിവ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
സരസ്വതി ഫിലിം ഡിവിഷൻ്റെ ബാനറിൽ കെ. മധു നിർമ്മിച്ച 'ക്രാക്ക്' ഫെബ്രുവരി ആദ്യ വാരം മലയാളം, തമിഴ് ഭാഷകളിൽ കേരളത്തിൽ പ്രദർശനത്തിന് എത്തും.
/sathyam/media/post_attachments/WAHEccEQVFbbf39RsgZG.jpg)
പല മാസങ്ങൾക്ക് ശേഷം തിയറ്ററുകളിൽ ഉത്സവ പ്രതീതി സൃഷ്ടിക്കാനും ബംബർ ഹിറ്റടിച്ച് തെലുങ്കിലെ പല മുൻനിര നായകന്മാരടേയും കളക്ഷൻ റെക്കോഡുകൾ തകർക്കാനും ഈ ചിത്രത്തിന് കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. തിയറ്ററിൽ ഇപ്പോഴും തിരക്കേറികൊണ്ടിരിക്കുന്നതിനാൽ ചിത്രത്തിൻ്റെ ഒടിടി റിലീസിങ് നീട്ടി വെച്ചതായും നിർമ്മാതാവ് പറഞ്ഞു.
# സി. കെ. അജയ് കുമാർ, പി ആർ ഒ