കുവൈറ്റ് ഇന്ന് രാത്രി കൊടും തണുപ്പ് അനുഭവപ്പെടും ; മണിക്കൂറില്‍ 26 കി.മി സ്പീഡില്‍ കാറ്റ് വീശാനും സാധ്യത

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, December 6, 2019

കുവൈറ്റ് : കുവൈറ്റില്‍ ഇന്ന് രാത്രി തണുത്ത കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് മെട്രോളജിക്കല്‍ വകുപ്പ് . മണിക്കൂറില്‍ 26 കി.മി സ്പീഡില്‍ കാറ്റ് വീശും. പകല്‍ നേരിയ ചൂട് കാലാവസ്ഥയ്ക്കും മണിക്കൂറില്‍ 6 മുതല്‍ 20 കി.മി വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

വെള്ളിയാഴ്ച്ച രാവിലെ മുതല്‍ ശനിയാഴ്ച്ച വൈകുന്നേരം വരെ വിവിധ ഇടവേളകളിലായി ഇടിമിന്നലിനും സാധ്യതയുണ്ട് .

8 ഡിഗ്രി സെല്‍ഷ്യസിനും 12 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് ചൂട് പ്രതീക്ഷിക്കുന്നത്. സമുദ്രത്തില്‍ 1 മുതല്‍ 3 അടി ഉയരത്തില്‍ വരെ തിരമാല ഉയരും.

×