/sathyam/media/post_attachments/42RevCmOUhIBCBKh0FlZ.jpg)
കൊല്ലം: ചാത്തന്നൂർ മൈലക്കാട് ശ്രീ കണ്ണമത്ത്കാവ് ഭഗവതി ക്ഷേത്രത്തിലെ വഞ്ചി കുത്തിതുറന്ന് മോഷണം നടത്തിയ പ്രതി ചാത്തന്നൂർ പോലീസ് സ്റ്റേഷൻ നൈറ്റ് പട്രോളിങ്ങ് സംഘത്തിന്റെ പിടിയിൽ. വരിഞ്ഞം ഇടനാട് മഹേശ്വരി വിലാസത്തിൽ സത്യശീലൻ(37) ആണ് പോലീസ് പിടിയിൽ ആയത്. ഇയാൾ കഴിഞ്ഞ ദിവസം വെളുപ്പിന് മൈലക്കാട് ശ്രീ കണ്ണമത്ത് കാവ് ഭഗവതി ക്ഷേത്രത്തിന്റെ കിഴക്ക് വശത്ത് റോഡിന് സമീപത്തായി സ്ഥാപിച്ചിരുന്ന വഞ്ചിയുടെ പൂട്ട് പൊളിച്ച് മോഷണം നടത്തുകയായിരുന്നു.
മോഷണ മുതലുമായി മുങ്ങിയ പ്രതി ഇത്തിക്കര ഭാഗത്ത് വച്ച് ചാത്തന്നൂർ പോലീസ് സ്റ്റേഷനിലെ നൈറ്റ് പട്രോളിങ്ങ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. മുമ്പും സമാന കുറ്റകൃത്യങ്ങളിൽ പ്രതിയായിട്ടുളള ഇയാളെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മോഷണ മുതൽ കണ്ടെത്തിയത്. സ്റ്റേഷനിൽ എത്തിച്ച് വിവരങ്ങൾ ചോദിച്ചപ്പേൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഏകദേശം 8000/- രൂപയോളം വഞ്ചിയിൽ നിന്നും മോഷ്ടിച്ചതായി പ്രതി പറഞ്ഞു.പിന്നീട് ക്ഷേത്രഭാരവാഹികൾ നൽകിയ പരാതിയിൽ ചാത്തന്നൂർ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്യ്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ചാത്തന്നൂർ ഇൻസ്‌പെക്ടർ ശിവകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സുരേഷ് കുമാർ, എ.എസ്.ഐ മാരായ രാജേഷ്, റെജിമോൻ സി.പി.ഓ കണ്ണൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടി കൂടിയത്.