ലോക ഒന്നും രണ്ടും നമ്പര്‍ താരങ്ങളായ റാഫേൽ നദാലും ഡേവിഡ് ഫെഡററും കുവൈറ്റ്‌ മണ്ണില്‍ ഏറ്റുമുട്ടി, മിഡിൽ ഈസ്റ്റിലെ ആദ്യ ടെന്നിസ് അക്കാദമിക്ക് കുവൈറ്റിൽ തുടക്കമായി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, February 6, 2020

കുവൈത്ത് ∙ റഫാൽ നദാൽ അക്കാദമിയുടെ കീഴിൽ മിഡിൽ ഈസ്റ്റിലെ ആദ്യ ടെന്നിസ് അക്കാദമി കുവൈത്തിൽ പ്രവർത്തനം ആരംഭിച്ചു. ലോക ഒന്നാം നമ്പർ താരവും 19ഗ്രാൻഡ് സ്ളാം കീരീടജേതാവുമായ റാഫേൽ നദാലും രണ്ടാം നമ്പർ താരവുമായ ഡേവിഡ് ഫെഡററും തമ്മിലുള്ള സൗഹൃദ മത്സരത്തോടെയാണ് അക്കാദമി പ്രവർത്തനമാരംഭിച്ചത്.

റഫാൽ നദാൽ അക്കാദമി സൂറ പ്രദേശത്തെ ശഹറ ഏരിയയിൽ കുട്ടികൾക്കും മുതിർന്നവർക്കും മെച്ചപ്പെട്ട പരിശീലനം ഉറപ്പാക്കുംവിധമാണ് ഒരുക്കിയിരിക്കുന്നത് . തംദീൻ റയൽ എസ്റ്റേറ്റ് ഗ്രൂപ്പ് ആണ് നിർമാണം പൂർത്തീകരിച്ചു ജനങ്ങൾക്കായി തുറന്നു കൊടുത്തിരികുന്നത്.

ഷെയ്ഖ് ജാബർ അൽ അബ്ദുല്ല അൽ ജാബർ അൽ സബാഹ് രാജ്യാന്തര ടെന്നിസ് കോം‌പ്ലക്സിൽ റഫാൽ നദാൽ അക്കാദമി. 5000 ഇരിപ്പിടങ്ങളുള്ള സ്റ്റേഡിയം, 5 സബ് ടെന്നിസ് കോർട്ടുകൾ, 8 ഔട്ട് ഡോർ ടെന്നിസ് കോർട്ടുകൾ എന്നിവയുൾപ്പെട്ടതാണ്.

ലോകോത്തര നിലവാരമുള്ള കായിക താരങ്ങളെ വാർത്തെടുക്കകയെന്ന ലക്ഷ്യത്തോടെയാണ് അക്കാദമി ആരംഭിച്ചിരിക്കുന്നതെന്ന് കുവൈറ്റ് ടെന്നീസ് ഫെഡറേഷൻ (കെടിഎഫ്) പ്രസിഡന്റ് ഷെയ്ഖ് അഹ്മദ് അൽ ജാബർ അൽ സബപറഞ്ഞു

18 അത്യാതുനിക സജ്ജീകരങ്ങളോടെയുള്ള ടെന്നീസ് കോർട്ട് ജിം നീന്തൽ കുളങ്ങൾ മുതലായവ ഒരുക്കിയിരിക്കുന്നു

×