റിസയുടെ ലഹരിവിരുദ്ധ-കോവിഡ് പ്രതിരോധ പ്രതിജ്ഞയിൽ പതിനായിരങ്ങൾ അണിനിരന്നു

author-image
admin
Updated On
New Update

publive-image

റിയാദ്:ലോക ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ചു സുബൈർ കുഞ്ഞു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 'റിസ' സംഘടിപ്പിച്ച ലഹരി വിരുദ്ധ - കോവിഡ് പ്രതിരോധ പ്രതിജ്ഞയിൽ വിവിധ സ്കൂളുകളിലെ ആയിരക്കണക്കിനു കുട്ടികളും അധ്യാപകരും അണിചേർന്നു.

Advertisment

റിയാദിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ബോയ്സ് പ്രിൻസിപ്പാൾ മീരാ റഹ്മാൻ, ഗേൾസ് പ്രിൻസിപ്പാൾ അസ്മ ഷാ, ഡോ. ഷൗക്കത് പർവേസ് (അൽ യാസ്മിൻ), ഷബാന പർവീൺ (മോഡേൺ മിഡിൽ ഈസ്റ്റ്), മുസ്തഫ (അലിഫ് സ്കൂൾ), മെയ് രാജ് മുഹമ്മദ് ഖാൻ (ഡൽഹി പബ്ലിക് സ്കൂൾ), ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ മുസാഫർ ഹസൻ, ദമ്മാമിലെ മൊഹ്നാസ് ഫരീദ്, ജുബൈൽ ഇന്റർ നാഷണൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ നൗഷാദ് അലി എന്നിവർ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

publive-image

ഷാർജയിൽ, ഇന്ത്യ ഇന്റർ നാഷണൽ സ്കൂൾ പ്രിൻസിപ്പാൾ ഡോ.മഞ്ജു റെജി, ഗൾഫ് ഏഷ്യൻ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ഡോ.നസ്രീൻ ബാനു, സി ഐ സി ഇ പ്രിൻസിപ്പാൾ ജാഫർ ഷെരീഫ്, പേസ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പാൾ മുഹ്സിൻ കട്ടായത്ത്, അജ്മാനിലെ ഡൽഹി പ്രൈവറ്റ് സ്കൂൾ പ്രിൻസിപ്പാൾ ഡോ.വിശാൽ ഖത്തറിയ, എന്നിവർ പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നതിന് നേതൃത്വം നല്കി.

റിസ കോഡിനേറ്റർ അഡ്വ.അസീഫ് മുഹമ്മദ് യുഎഇയിലെ പരിപാടികൾക്ക് നേതൃത്വംനൽകി. തിരുവനന്തപുരം ഗോകുലം മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ ഡീൻ ഡോ.ചന്ദ്രമോഹൻ, റിസ സ്റ്റേറ്റ് കോഡിനേറ്റർ കരുണാകരൻ പിള്ള ഡോ:ഷീല വാസുദേവൻ, ഡോ.ബെന്നി, ഫ്രീസിയ ഹബീബ്, കോളേജ് യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

അക്കാദമിക് തലവൻ കാൾ റോക്കിന്റെ നേതൃത്വത്തിൽ കേരളത്തിലെ ഇറാം ഗ്രൂപ്പ് സ്‌കൂളുകളിലും പ്രതിജ്ഞ നടന്നു. സ്കൂൾ ആക്ടിവിറ്റി കൺവീനർ പദ്മിനി യു നായർ, സ്റ്റേറ്റ് കോഡിനേറ്റർ കരുണാകരൻ പിള്ള, പബ്ലിസിറ്റി കൺവീനർ നിസാർ കല്ലറ റിസയുടെ വിവിധ റീജിയണൽ / സോണൽ ഘടകങ്ങളും പരിപാടികൾക്ക് നേതൃത്വം നല്കി.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് വാക്സിനേഷന്റെയും മറ്റു കോവിഡ് പ്രതിരോധ നടപടിയും കൂടി പ്രചിരിപ്പിക്കുന്ന സന്ദേശവും പ്രതിജ്ഞയിൽ ഉൾപ്പെടുത്തിയിരുന്നതായി റിസാ കൺവീനറും സുബൈർ കുഞ്ഞു ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. എസ്.അബ്ദുൽ അസീസും പ്രോഗ്രാം കൺസൾട്ടൻറ് ഡോ. എ വി ഭരതനും അറിയിച്ചു.

soudi news
Advertisment