പാലക്കാട് നഗരസഭയുടെ നിബന്ധനകൾ: പോത്തുകുട്ടികളെ വീണ്ടും വെട്ടിലാക്കി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: പുല്ലും വെള്ളവും കിട്ടാതെ കൊപ്പത്തെ സ്വകാര്യ വ്യക്തിയുടെ കുടുസ്സു സ്ഥലത്ത് കാരാഗ്രഹ ജീവിതത്തിൽ കഴിഞ്ഞിരുന്ന പോത്തുകുട്ടികളെ നഗരസഭ ഏറ്റെടുത്തെങ്കിലും അവയുടെ ജീവിതം ഇപ്പഴും നരകതുല്യമായിരിക്കയാണ്.

കൊപ്പത്ത് ഉള്ളപ്പോൾ ചില പോത്തുകൾ ചത്തിരുന്നു. ഇതിനോടനുബന്ധിച്ച് പോലീസ് കേസ് എടുത്തിരുന്നു. നഗരസഭ ഏറ്റെടുത്തതിനു ശേഷവും ചിലത് ചത്തു. നിലവിൽ ഇപ്പോൾ ഇരുപത്തിയഞ്ചു പോത്തുകളാണ് നിയമത്തിൻ്റേയും നിബന്ധനകളുടേയും കുരുക്കിൽ പെട്ടു കിടക്കുന്നത്.

ഇനി എത്രയെണ്ണം ചാവുമെന്ന ആശങ്കയാണ് മൃഗസേനഹികൾ പങ്കുവെക്കുന്നത്. മൃഗ സ്നേഹികളായ ചില സംഘടനകളും വ്യക്തികളും പോത്തുകുട്ടികളെ ഏറ്റെടുക്കാൻ തയ്യാറായി മുന്നോട്ടു വന്നെങ്കിലും നഗരസഭയുടെ നിബന്ധനകൾ കേട്ട് പുറകോട്ടു പോയിരിക്കയാണ്.

നഗരസഭയുടെ നിബന്ധന പ്രകാരം ആർക്കും ഏറ്റെടുക്കാനാവില്ലെന്നു് പാലക്കാട് മുന്നോട്ട് എന്ന സംഘടനയുടെ സാരഥി ഡോ: അൻവറുദീൻ പറഞ്ഞു. സംഘടന അപേക്ഷ കൊടുത്തിരുന്നെങ്കിലും നിബന്ധനകൾ പ്രായോഗികമല്ലാത്തതിനാൽ പിൻമാറുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

നിബന്ധനകൾ

publive-image

1-ഏറ്റെടുക്കുന്ന പോത്തുകൂട്ടികളെയാതൊരു വിധ ചൂഷണത്തിനും വിധേയമാക്കാതെ അവയുടെ ജീവിതാവസാനം വരെ സംരക്ഷിക്കേണ്ടതാണ്.

2-നഗരസഭ യോകോടതിയോ ആവശ്യപ്പെടുന്ന മുറക്ക്‌ പോത്തുകുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങൾ ബോധ്യപ്പെടുത്താൻ ഏറ്റെടുക്കുന്നവർക്ക് ബാധ്യതയുണ്ട്.

3- പോത്തുകുട്ടികളെ ഏറ്റെടുത്തതു മുതൽ നഗരസഭക്ക് വന്നീട്ടുള്ള െചലവ് നഗരസഭ ഫണ്ടിൽ ഒടുക്കി സ്വന്തം ചെലവിൽ ഉടൻ കൊണ്ടു പോകേണ്ടതാണ്.

4-പോത്തുകുട്ടികൾക്ക് മരണം സംഭവിച്ചാൽ സ്ഥലത്തെ വെറ്റിനറി സർജൻ്റെ സാന്നിധ്യത്തിൽ നിയമാനുസൃത നടപടികൾ സ്വീകരിച്ച് സംസ്കരിക്കേണ്ടതാണ്.

നഗരസഭക്ക് ഈ അടുത്ത ദിവസം വരെ ചിലവായിട്ടുള്ളത് ഒരു ലക്ഷത്തി എഴുപത്തിനാലായിരത്തി അഞ്ഞൂറു രൂപയാണത്രെ. ദിനംപ്രതി നാലായിരത്തി ഒരു നൂറു രൂപ ചിലവ് വരുന്നതായി നഗരസഭ സൂപ്രണ്ട് - ഒരപേക്ഷകനുമായി സംസാരിച്ച ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്. ദിവസങ്ങൾ കഴിയുംതോറും ദിനംപ്രതി നാലായിരത്തി ഒരു നൂറു രൂപ കൂടിക്കൊണ്ടിരിക്കും.

തൊഴിലാളികളുടെ കൂലി; സ്ഥല ഉടമക്കുള്ള വാടക, മലമ്പുഴയിൽ നിന്നും പുല്ലു കൊണ്ടുവരാനുള്ള ചെലവു് എന്നിങ്ങനെയാണ് ദിനംപ്രതി നാലായിരത്തി ഒരു നൂറു രൂപ ചെലവുവരുന്നതെന്നും അവർ പറയുന്നുണ്ട്‌.

തിങ്ങിയ സ്ഥലമാണെന്നും പോത്തുകുട്ടികൾക്ക് സ്വതന്ത്രമായി നടക്കാൻ കഴിയാത്തതു കൊണ്ടായിരിക്കാം ചത്തതെന്ന അഭിപ്രായവും ഫോൺ സംഭാഷണത്തിൽ നിന്നും വ്യക്തമാകുന്നുണ്ട്.

ആരും ഏറ്റെടുക്കാൻ എത്തിയില്ലെങ്കിൽ ഇനിയും പോത്തുകൾ ചത്തു തുടങ്ങുമെന്നും നഗരസഭയുടെ നഷ്ടം കൂടുമെന്നും ആശങ്കയുണ്ട്. കർഷക സംഘടനയുടേയും മാനിഷാദ വിവരാവകാശ കൂട്ടാഴ്മയുടേയും പ്രവർത്തകർ സ്ഥലം സന്ദർശിച്ചപ്പോൾ വേണ്ടത്ര ഭക്ഷണമോ മഴയും വെയിലും കൊള്ളാതിരിക്കാനുള്ള സംവിധാനമോ ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.
നഗരസഭ പോത്തുകുട്ടികളെ കൊല്ലാകൊല ചെയ്യുകയാണെന്നും ശബ്ദസന്ദേശത്തിൽ അവർ പറയുന്നുണ്ട്.

നഗരസഭയുടെ ഈ നിബന്ധന പ്രകാരം ഇന്ത്യാരാജ്യത്ത് ആരും തന്നെ പോത്തുകുട്ടികളെ ഏറ്റെടുക്കാനുണ്ടാവില്ലെന്നും പോത്തുകുട്ടികളുടെ ഗതി അധോഗതിയാണെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു.

അഹിംസ എന്ന സംഘടന ഏറ്റെടുക്കാൻ തയ്യാറായിട്ടുണ്ടെന്നും മിക്കവാറും തിങ്കളാഴ്ച്ച കൊണ്ടു പോകുമെന്നും നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ റിയാസ് ഫോണിലൂടെ ലേഖകനോടു പറഞ്ഞു.

palakkad news
Advertisment