ഓൺലൈൻ ടാക്സി ജോലികൾ പുനരാരംഭിക്കാനും ഡ്രൈവർമാർക്ക് ഡെലിവറി സർവീസുകൾക്കും നിബന്ധനകളോടെ അനുമതി

New Update

ജിദ്ദ: കൊറോണാ വൈറസ് വ്യാപനം തടയാനായി ഏർപ്പെടുത്തിയ കർഫ്യു നിയന്ത്രണ പരിധിയിൽ നിന്ന് ചില നഗരങ്ങളിലെ ഓൺലൈൻ ടാക്സി വാഹനങ്ങളുമായി ബന്ധപ്പെട്ട തൊഴിലുകളെ ഒഴിവാക്കിയതായി സൗദി ഗതാഗത വകുപ്പ് അറിയിച്ചു. അത്തരം ജോലികൾ പുനരാരംഭിക്കു ന്നതിന് ഭരണാധികാരി സൽമാൻ രാജാവിന്റെ അനുമതി ലഭിച്ചതായി ഗതാഗത വകുപ്പ് മന്ത്രി എഞ്ചിനീയർ സാലിഹ് അൽജാസിർ വിശദീകരിച്ചു. സമ്പൂർണ കർഫ്യു നിലവിലില്ലാത്ത നഗരങ്ങളിൽ ഫ്രീ സമയങ്ങളിലാണ് ഈ അനുമതി.

Advertisment

 

publive-image

ഓൺലൈൻ ടാക്സി ഡ്രൈവർമാർക്ക് സാധനങ്ങളുടെ ഡെലിവറി സർവീസുകൾക്കും പ്രത്യേക അനുമതി ലഭിച്ചതായും മന്ത്രി തുടർന്നു. ഇത് കർഫ്യു കാലത്തെ പ്രത്യേക അനുമതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബന്ധപ്പെട്ട അധികാരികളുടെ നിയമ, നിയന്ത്രങ്ങൾക്ക് വിധേയമായിരിക്കും ഇതെന്നും മന്ത്രി വിശദീകരിച്ചു. ഇക്കാര്യങ്ങളിൽ, ഡ്രൈവര്മാരുടെയും യാത്രക്കാരുടെയും ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കിയുള്ള കണിശമായ നിബന്ധനകൾ ബന്ധപ്പെട്ട വകുപ്പുകൾ ഉൾപ്പെട്ട സമിതി രൂപപ്പെടുത്തിയിട്ടുണ്ട്. ഈ നിബന്ധനകൾ ഉടൻ പ്രസിദ്ധപ്പെടുത്തുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.

കൊറോണാ മുൻകരുതൽ നടപടികളുടെ ഫലമായി പ്രതിസന്ധി നേരിടുന്ന സ്വകാര്യ മേഖലയിലെ ബിസിനസുകൾക്ക് ആശ്വാസം പകരുക കൂടി ചെയ്യുന്ന ഇത്തരം തീരുമാനങ്ങൾക്ക് ഗതാഗത മന്ത്രി ഭരണാധികാരിയെ പ്രകീർത്തിച്ചു. വിഷമാവസരങ്ങളിൽ, പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ പുതിയ തീരുമാനങ്ങൾ എല്ലാവര്ക്കും ആശ്വാസം പകരുന്നവയാണ്.

Advertisment