ടെക്സ വാര്‍ഷികം സമ്മാന പദ്ധതി വിജയികള്‍ക്ക് ഡയമണ്ട് റിംഗ് കൈമാറി.

ജയന്‍ കൊടുങ്ങല്ലൂര്‍
Wednesday, October 23, 2019

റിയാദ് : തിരുവനന്തപുരം ജില്ലാ കൂട്ടായ്മ ടെക്സ – റിയാദിന്റെ പത്താം വാർഷിക പരിപാടിയായ അനന്തപുരി പൂരം 2019 നോടനു ബന്ധിച്ച് സോണാ ഗോൾഡ് & ഡയമൺസിന്റെ സഹകരണ ത്തോടെ നടത്തിയ സമ്മാന പദ്ധതിയിൽ മംഗലാപുരം സ്വദേശി യായ സതീഷ് പൂജാരി ഡയമണ്ട് റിംഗിന് അർഹനായി.

വിജയിക്കുള്ള സമ്മാനം സോണാ പ്രതിനിധി ജിബ്രീൽ അലി മുഹസിൻ, ബത്തയിലിലുള്ള സോണാ ഗോൾഡ് & ഡയമെൻസിൽ വെച്ച് കൈമാറി. ചടങ്ങിൽ ടെക്സ വൈസ് പ്രസിഡന്റ് നിസാർ കല്ലറ, പ്രോഗ്രാം കോർഡിനേറ്റർ നൗഷാദ് കിളിമാനൂർ, സമീർ എന്നിവർ സന്നിഹിതരായിരുന്നു.

×