കബീർ കണിയാപുരത്തിന്‍റെ നിര്യാണത്തില്‍ ടെക്സ റിയാദ് അനുശോചനം രേഖപ്പെടുത്തി.

author-image
admin
New Update

റിയാദ് : ടെക്സ റിയാദിൻ്റെ സ്ഥാപക അംഗവും, മുൻ ട്രെഷററും, സാമൂഹിക ജീവ കാരുണ്യ പ്രവർത്തകനുമായിരുന്ന  കബീർ കണിയാപുരത്തിന്റെ ആകസ്മിക നിര്യാണത്തില് ടെക്സ റിയാദ് അനുശോചനയോഗവും മയ്യിത് നമസ്കാരവും തുടർന്ന് പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു  ടെക്സ പ്രസിഡന്റ്  സജീവ് നാവായിക്കുളം അധ്യക്ഷനായ അനുശോചന യോഗത്തിൽ റിയാദി ലെ നിരവധി പ്രമുഖ വ്യക്തിത്വങ്ങളും കബീർ കണിയാപുരത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു.

Advertisment

publive-image

ടെക്സയുടെയും റിയാദ് സമൂഹത്തിന്റെയും വലിയൊരു നഷ്ടമാണ്  കബീറിന്റെ നിര്യാണ മെന്നും ചടങ്ങില്‍ സംസാരിച്ചവര്‍  അഭിപ്രായപ്പെട്ടു. ടെക്സ അംഗങ്ങളും സുഹൃത്തുക്കളും, കുടുബങ്ങളും കബീർ കണിയാപുരവുമായുള്ള ഓർമ്മകൾ പങ്കുവച്ചു. മുൻ പ്രസിഡൻ്റ് ഡോ. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി ജോയ് നടേശൻ, നൗഷാദ് കിളിമാനൂർ, സലാഹുദീൻ മരുതികുന്ന്, സാമൂഹിക പ്രവർത്തകരായ സത്താർ കായംകുളം, റാഫി പാങ്ങോട്, ഷാജഹാൻ കല്ലമ്പലം, എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രശോഭ്, പ്രശാന്ത്, അൻസർ, സജീർ, ജോയ് നടേശൻ, സേതു എന്നിവർ സംസാരിച്ചു.

Advertisment