നോര്‍ത്ത് ടെക്‌സസ് പോലീസ് ഓഫീസര്‍ കോവിഡ് ബാധിച്ചു മരിച്ചു

New Update

publive-image

ഹൈലാന്‍ഡ് വില്ലേജ് (ടെക്‌സസ്): നോര്‍ത്ത് ടെക്‌സസിലെ ഹൈലാന്‍ഡ് വില്ലേജ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് സാര്‍ജന്റ് ഡെന്നീസ് ഒലിവര്‍ കോവിഡിനെ തുടര്‍ന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് മരിച്ചു.

Advertisment

ഒക്‌ടോബര്‍ രണ്ടാം തീയതി വെള്ളിയാഴ്ചയായിരുന്നു ആകസ്മികമായ അന്ത്യം സംഭവിച്ചത്. സെപ്റ്റംബര്‍ 21-നാണ് അദ്ദേഹത്തെ കൊറോണ വൈറസ് പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോവിഡിന് ശേഷം ന്യൂമോണിയ, സ്‌ട്രോക്ക് എന്നിവ ബാധിച്ചത് മരണത്തിന് കാരണമായതായി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിപ്പില്‍ പറയുന്നു. 2003 മുതല്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അംഗമായിരുന്നു.

ഭാര്യയും രണ്ട് മക്കളുമുണ്ട്. സഹപ്രവര്‍ത്തകരോടും മറ്റെല്ലാവരോടും വളരെ ദയാവായ്‌പോടും, സുസ്‌മേരവദനനുമായിട്ടാണ് അദ്ദേഹം പെരുമാറിയിരുന്നതെന്ന് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുശോചന കുറിപ്പില്‍ പറയുന്നു. ഒലിവറിന്റെ കുടുംബാംഗങ്ങള്‍ക്കും , സുഹൃത്തുക്കള്‍ക്കുവേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു.

us news
Advertisment