/sathyam/media/post_attachments/F8aPdKU5hfNxjk0qB90i.jpg)
കോങ്ങാട്: കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പുതിയ അധ്യയന വർഷത്തെ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളുടെ വീടുകളിൽ എത്തിക്കുവാൻ പുലാപ്പറ്റ എം.എൻ.കെ.എം.ജി. എച്ച്. എസ്.എസ് നടപടി സ്വീകരിച്ചു.
വിവിധ ഡിവിഷനുകളിലെ നൂറുകണക്കിന് വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങൾ അവരവരുടെ വീടുകളിൽ എത്തിക്കുകയെന്ന ശ്രമകരമായ ദൗത്യത്തിനാണ് സ്കൂൾ അധ്യാപകർ തുടക്കമിടുന്നതെന്ന് പ്രധാന അദ്ധ്യാപിക ടി.എം സലീനബീവി അറിയിച്ചു.
അദ്ധ്യാപകർ, പി.ടി.എ അംഗങ്ങൾ, കോങ്ങാട് സ്റ്റേഷൻ ട്രോമാകെയർ വളണ്ടിയർമാർ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ വീടുകളിൽ എത്തിച്ചു കൊണ്ടിരിക്കുകയാണ്.
പി.ടി.എ പ്രസിഡന്റ് വിനയചന്ദ്രൻ, കോങ്ങാട് സ്റ്റേഷൻ ട്രോമാകെയർ വളണ്ടിയർ കോഡിനേറ്റർ അസീസ്, പിടിഎ അംഗങ്ങൾ നേതൃത്വം നൽകി. പി.ടി.എ. വൈസ് പ്രസിഡന്റ് ബിജുജോസ്,
എ.സി രാമകൃഷ്ണൻ, സുലൈമാൻ, ഖാലിദ്, ജയശങ്കർ, ദിനേശ് മാസ്റ്റർ,ആൻസി ടീച്ചർ, സജ്ന ടീച്ചർ, ഷമീർ മാസ്റ്റർ, ജാഫർ മാസ്റ്റർ എന്നിവർ പങ്കെടുത്തു.