പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളുടെ വീടുകളിലെത്തിച്ച് നൽകി എംഎസ്എഫ് പ്രവർത്തകർ

New Update

publive-image

Advertisment

കോങ്ങാട്: പാഠപുസ്തകങ്ങൾ കുട്ടികളുടെ വീടുകളിലെത്തിച്ച് നൽകാൻ മുന്നിട്ടിറങ്ങി എംഎസ്എഫ് കരിമ്പ മേഖല പ്രവർത്തകർ. കരിമ്പ പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക്ഡൌൺ നിലനിൽക്കുന്നസാഹചര്യത്തിലാണ് പുതിയ അധ്യയനവർഷത്തിൽ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകങ്ങൾ സ്കൂളുകളിൽ പോയി ശേഖരിച്ചു വീടുകളിലേക്ക് എത്തിച്ചു നൽകുന്ന
ശ്രമകരമായ ദൗത്യം നിർവഹിക്കുന്നത്.

പുസ്തകങ്ങളുമായി വിദ്യാർത്ഥികളുടെ വീടുകളിലെത്തിയപ്പോൾ കുട്ടികൾക്കും സന്തോഷം. കോവിഡ്നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലാണ് വിദ്യാർത്ഥികളെയോ രക്ഷിതാക്കളെയോ സ്‌കൂളുകളിലെത്തിക്കാതെ പാഠപുസ്തകങ്ങൾ നേരിട്ട് വീടുകളിലെത്തിക്കുന്നതെന്ന് എംഎസ്എഫ് പ്രവർത്തകർ പറഞ്ഞു.

കോങ്ങാട് നിയോജകമണ്ഡലം എംഎസ്എഫ് ജനറൽ സെക്രട്ടറി അൽത്താഫ് കരിമ്പ, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ ഷഹനാസ് എ.എച്ച് എന്നിവരുടെ നേതൃത്വത്തിലാണ്
പുസ്തക ശേഖരണവും വിതരണവും.

palakkad news
Advertisment