തച്ചമ്പാറ:ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തത്തന്റെ വിദ്യാർത്ഥിനിയുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മനസ്സിലാക്കിയപ്പോഴാണ് സ്വന്തം നിലയ്ക്ക് സ്മാർട്ട് ഫോൺ വാങ്ങിച്ചു കൊടുക്കാൻ അധ്യാപിക അജിത ഗുപ്ത തീരുമാനിച്ചത്.
/sathyam/media/post_attachments/U48uJhv4qxde9QrPfu7V.jpg)
തച്ചമ്പാറ ദേശബന്ധു ഹയർ സെക്കൻ്ററി സ്ക്കൂളിൽ എട്ടാം ക്ലാസിൽ പുതിയതായി ചേർന്ന് പഠിക്കുന്ന മുണ്ടൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് വേലിക്കാട് താമസിക്കുന്ന കുട്ടിക്കാണ് ഓൺലൈൻ പ0ന സൗകര്യമൊരുക്കാൻ ക്ലാസ് അധ്യാപിക മുന്നോട്ട് വന്നത്. സ്വന്തം സ്മാർട്ട് ഫോൺ കുട്ടിക്ക് നൽകിയാണ് മാതൃകാപരമായ പ്രവർത്തനം നടത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് സ്വന്തം വീട്ടിൽ താമസിക്കാൻ കഴിയാതെ വാടക വീട്ടിലാണ് കുട്ടിയുടെ കുടുംബം ഇപ്പോൾ താമസിക്കുന്നത്. ഇതോടൊപ്പംകുട്ടിക്ക് ആവശ്യമായ പഠനോപകരണങ്ങളും, ഭക്ഷ്യ കിറ്റും വാർഡ് മെമ്പറെ ഏൽപ്പിച്ചു. മുണ്ടൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ രമ്യ,അധ്യാപകരായ പി.ജയരാജ്, സിബി.എം.ജെ,സന്തോഷ് കുമാർ, എന്നിവർ പങ്കെടുത്തു .