പാലക്കാട് ജൂൺ 5 പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് എക്സൈസ് വകുപ്പ് എല്ലാ ഓഫീസ് പരിസരത്തും തൈ നടീൽ നടണമെന്നനിർദ്ദേശപ്രകാരം ചെമ്മണാംപതി ചെക്പോസ്റ്റിൽ ഓഫീസ് ശുചീശുചീകരണവും , തൈ നടീലും നിർവ്വഹിച്ചു.
/sathyam/media/post_attachments/2W5Pqvid7PLsxRXBUI4i.jpg)
എക്സ്സൈസ് ഇന്‍സ്പെക്ടര്‍ കാര്‍ത്തികേയ പ്രസാദ് ഉദ്ഘാടനം നടത്തി. പിഒ(ജി)വി.ആര്‍ സുനില്‍കുമാര്‍ , സിഇഒഎസ് സനോജ് സി ,ബെന്‍സന്‍ ജോര്‍ജ് ,പ്രസാദ് എം എന്നിവർ പങ്കെടുത്തു.
ചെക്പോസ്റ്റ് പരിസരത്ത് വകുപ്പിനായും, ലഹരിക്കെതിരെ ഒരു മരം, സംഘടനാഹ്വാനപ്രകാരം ഒരു മരം, മുന്‍ സൊസൈറ്റി ജീവനക്കാർക്ക് നൽകിയ ഒരു മരം എന്നിങ്ങനെ നാലു വൃക്ഷ തൈ നട്ടു. കഴിഞ്ഞവർഷം നട്ട തൈകളുടെപരിചരണവും നടത്തി.