/sathyam/media/post_attachments/u4ElHCQiMhTjXwLuOdXP.jpg)
കുവൈറ്റ്:പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കുവൈറ്റിലും പ്രവാസികളും സ്വദേശികളും അടക്കം വന്‍ ഒരുക്കങ്ങളാണ് നടത്തുന്നത്. കോവിഡിന്‍റെ തകര്‍ച്ചയിലും മാനസികാഘാതത്തിലും നില്‍ക്കുന്ന സമൂഹത്തിന്‍റെ മനസില്‍ പ്രതീക്ഷയും ആവേശവും ജനിപ്പിക്കുന്ന വിധമുള്ള പുതുവര്‍ഷ ആഘോഷങ്ങള്‍ക്കാണ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.
ഇതിനായി പാര്‍ക്കുകളിലും ടൂറിസം കേന്ദ്രങ്ങളിലും ഒരുക്കങ്ങള്‍ നടക്കുന്നതുപോലെതന്നെ പുതുവര്‍ഷത്തില്‍ രുചിക്കൂട്ടുകളുടെ ഉത്സവം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് റസ്റ്ററന്‍റുകളും. കുവൈറ്റിലെ പ്രമുഖ റസ്റ്ററന്‍റ് ഗ്രൂപ്പായ തക്കാര ഇത്തവണ ഒരുക്കുന്നത് കടല്‍ കൂട്ട് സദ്യയാണ്.
ചോറിനൊപ്പം ചെമ്മീന്‍ ചമ്മന്തി, ഫിഷ് വറുത്തരച്ച കറി, ഫിഷ് പൊള്ളിച്ചത്, മീന്‍ കപ്പ പുഴുക്ക്, കൂന്തല്‍ തവ റോസ്റ്റ്, മുല്ലപ്പന്തല്‍ ചെമ്മീന്‍ കറി, മീന്‍ അച്ചാര്‍, മീന്‍ അവിയല്‍ തുടങ്ങി മത്സ്യവിഭവങ്ങളുടെ ഒരു ഉത്സവം തന്നെ ഒരുക്കുകയാണ് കടല്‍ കൂട്ട് സദ്യയിലൂടെ തക്കാര ഉദ്ദേശിക്കുന്നത്. ഇത്രയും വിഭവങ്ങള്‍ക്കെല്ലാം കൂടി റസ്റ്ററന്‍റില്‍ നേരിട്ടെത്തി കഴിക്കുന്നവര്‍ക്ക് 2.250 കെഡിയും ഡെലിവറിക്ക് 2.350 കെഡിയും മാത്രമാണ് ഈടാക്കുന്നത്.
തക്കാരയുടെ വിവിധ ബ്രാഞ്ചുകളില്‍ മുന്‍കൂര്‍ ബുക്കിംങ്ങിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബ്രാഞ്ചുകളുടെ ഫോണ്‍ നമ്പരുകള്‍: ഫഹാഹീല്‍-98766801, സാല്‍മിയ-98766802, ഫര്‍വാനിയ-98766803, ദജീജ്-98766804, അബ്ബാസിയ-98766805/6.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us