New Update
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രം
'തലൈവി'യുടെ റിലീസ് പ്രഖ്യാപിച്ചു. ഏപ്രില്‍ 23 ന് ചിത്രം ലോകമൊട്ടാകെ
പ്രദര്‍ശനത്തിനെത്തും.
Advertisment
എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കങ്കണ റണാവത്താണ്
പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എംജിആറായി വേഷമിടുന്നത് അരവിന്ദ് സ്വാമിയാണ്.
മലയാളി താരം ഷംന കാസിമാണ് ശശികലയുടെ വേഷത്തിലെത്തുന്നത്. തമിഴിലും ഹിന്ദിയിലുമായിഒരേസമയം ചിത്രം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഹുബലിക്കും മണികര്‍ണികയ്ക്കും വേണ്ടിതിരക്കഥയെഴുതിയ കെ ആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്.