തലവടിക്കൊരു ചുണ്ടൻ: നിർമ്മാണ കമ്മിറ്റി രൂപീകരണ പൊതുയോഗം നവംബർ 3ന്

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Thursday, October 31, 2019

എടത്വാ: ജലോത്സവ രംഗത്ത് നൂറ്റാണ്ടുകളായി സമഗ്ര സംഭാവന ചെയ്തു വരുന്ന കുട്ടനാട് താലൂക്കിലെ തലവടി പഞ്ചായത്തിലെ പ്രദേശ വാസികൾ സംഗമിക്കുന്നു. തലവടിക്കൊരു ചുണ്ടൻ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുവാൻ.

ചുണ്ടൻ വള്ളത്തിന്‍റെ നിർമ്മാണത്തെ സംബന്ധിച്ചും ക്ലബ് രൂപീകരണ കമ്മറ്റി രൂപീകരിക്കുന്നതിനും മറ്റും ഉള്ള പൊതുയോഗം തലവടി പനയന്നൂർകാവ് ക്ഷേത്ര ആഡിറ്റോറിയത്തിൽ നവംബർ 3ന് ഞായർ വൈകുന്നേരം 4 മണിക്ക് നടക്കും.

തലവടിയിലെ തുഴച്ചിൽക്കാർ വർഷങ്ങളായി പലവള്ളങ്ങളിലായി പലകരകൾക്ക് വേണ്ടി തുഴയുന്നവരാണ്.വർഷങ്ങളായി പലകരക്കാരുടെ വള്ളം വാടകയ്ക്ക് എടുത്ത് കളിയ്ക്കുകയാണ് പതിവ്. ഈ സാഹചര്യത്തിലാണ് തലവടിക്കൊരു സ്വന്തം ചുണ്ടൻ വള്ളം എന്ന ആശയം മുന്നോട്ടു വന്നതെന്ന് തലവടി ചുണ്ടൻ നിർമ്മാണ ആലോചന സമിതി അറിയിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ജലോത്സവ സംഘടന ഭാരവാഹികൾ, വിവിധ ബോട്ട് ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുക്കും.

×