സൗബിനും ടൊവിനോയും ഒന്നിക്കുന്ന മുഹ്‌സിൻ പരാരി ചിത്രം ‘തല്ലുമാല’ ഉടൻ

ഫിലിം ഡസ്ക്
Monday, October 7, 2019

ടൊവിനോ തോമസും, സൗബിൻ സാഹിറും മുഹ്‌സിൻ പരാരി ചിത്രം ‘തല്ലുമാല’യിലാണ് ഇരുവരും ഒന്നിക്കുന്നത്. 2020 സെപ്തംബറിൽ ചിത്രം റിലീസ് ചെയ്യും. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബുവും റിമാ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് സുഷിന്‍ ശ്യാമാണ് സംഗീതമൊരുക്കുന്നത്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. വൈറസിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും തല്ലുമാലയ്ക്കുണ്ട്.

എടക്കാട് ബറ്റാലിയന്‍ 06, കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്, മിന്നല്‍ മുരളി, ഫോറന്‍സിക്, എന്നിവയാണ് ടൊവീനോയുടെതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രങ്ങൾ. അതേസമയം ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25, ജാക്ക് ആന്‍ഡ് ജില്‍, ട്രാന്‍സ്, അരക്കള്ളന്‍ മുക്കാല്‍ കള്ളന്‍ എന്നിവയാണ് സൗബിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.

×