ഫിലിം ഡസ്ക്
Updated On
New Update
Advertisment
പ്രഭുദേവയും തമന്നയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ദേവി 2. ഹൊറർ മൂവി വിഭാഗത്തിൽപെടുന്ന ചിത്രത്തിന്റെ ടീസറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ടീസർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ലക്ഷകണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്. എ എൽ വിജയിയാണ് ദേവി 2 സംവിധാനം ചെയ്യുന്നത്. 2016 ൽ പുറത്തിറങ്ങിയ ദേവിയുടെ രണ്ടാം ഭാഗമാണ് ദേവി 2.
തമന്നയ്ക്കും പ്രഭുദേവക്കും പുറമെ ബാലാജി, കോവെ സരള, ജഗൻ, സതീഷ് യോഗി ബാബു, നന്ദിത തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കോമഡി ഹൊറർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രം ഏപ്രിൽ 12 ന് തിയേറ്ററുകളിൽ എത്തും.