കണ്ണീരൊപ്പുന്നതിനും സമാശ്വാസം പകരുന്നതിനും തച്ചമ്പാറ ഗ്രാമ പഞ്ചായത്തിന്റെ 'സ്നേഹ സ്പർശം' ആശ്വാസ നിധി

New Update

publive-image

Advertisment

തച്ചമ്പാറ: കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സ്വരൂപിക്കുന്ന തച്ചമ്പാറ ഗ്രാമ പഞ്ചായത്തിന്റെ ദുരിതാശ്വാസ നിധിയുമായി സുമനസ്സുകൾ നല്ല രീതിയില്‍ സഹകരിക്കുന്നതായി തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണൻ കുട്ടി പറഞ്ഞു.

ദുരിതാശ്വാസത്തിന് ആഹ്വാനം ചെയ്ത് 'സ്നേഹ സ്പർശ'ത്തിലൂടെ സ്വരൂപിക്കുന്ന ഓരോ ചില്ലിക്കാശും അർഹരായവർക്ക് വിവിധ രൂപത്തിലുള്ള സഹായമായി വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ വകുപ്പുകള്‍ മുഖേന പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി നടക്കുകയാണ്. ആന്റിജൻ ടെസ്റ്റുകൾ പുരോഗമിക്കുന്നു. ഡോമിസിലിയറി സെന്ററിന്റെ പ്രവർത്തനങ്ങളും ശക്തമാണ്.

കൂടുതൽ പ്രതിസന്ധിയിലകപ്പെട്ടവരെ സഹായിക്കുന്നതിനുള്ള ആശ്വാസ നിധി കണ്ടെത്തേണ്ടതായുണ്ട്. തച്ചമ്പാറ ഹയര്‍സെക്കന്ററി സ്‌കൂളിലെ എല്ലാ സ്റ്റാഫും കൂടി അര ലക്ഷത്തോളം രൂപ ഈ സഹായ നിധിയിലേക്ക് തന്നിട്ടുണ്ട്.

തച്ചമ്പാറ സർവീസ് സഹകരണ ബാങ്ക് മുപ്പതിനായിരം രൂപ നല്കുകയുണ്ടായി. കോവിഡ് കാലത്ത് ജോലിയും കൂലിയുമില്ലാതെ കഷ്ടപ്പെടുന്നവർ,രോഗദുരിതം അനുഭവിക്കുന്നവർ, തുടങ്ങിയവരെ സഹായിക്കാൻ കൂട്ടായ്മയില്ലാതെ കഴിയില്ല.

എല്ലാം മറന്നുള്ള കൂട്ടായ്മയും സജീവതയും തുടരേണ്ടതുണ്ട്. അത്തരം കൂട്ടായ്മയുടെയും സഹകരണത്തിന്റെയും അനുഭവങ്ങള്‍ വിജയകരമായിരിക്കും. ഈ നാടിനെ സ്‌നേഹിക്കുന്ന എല്ലാവരും ആകാവുന്ന സംഭാവന നല്‍കണം.അങ്ങനെ വലിയ കൂട്ടായ്മയിലൂടെ ഈ നിധി കരുത്തുറ്റതാക്കാന്‍ കഴിയണം.

പഞ്ചായത്ത് സെക്രെട്ടറി ഹരിമോഹൻ ഉണ്ണികൃഷ്ണനും, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ
ജോർജ് തച്ചമ്പാറയും ആവശ്യപ്പെട്ടു.

palakkad news
Advertisment