എസ്.എസ്.എൽ.സിയിൽ നൂറ്മേനി വിജയവുമായി താനൂർ എഡ്യുവില്ല

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

തിരൂർ : എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താനൂർ കോർമ്മൻ കടപ്പുറത്ത് രൂപീകരിക്കപ്പെട്ട എഡ്യുവില്ല വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായാരംഭിച്ച സൗജന്യ ട്യൂഷൻ സെന്ററിലെ ആദ്യ ബാച്ച് നൂറ് ശതമാനം വിജയത്തോടു കൂടി എസ്.എസ്.എൽ.സി പൂർത്തിയാക്കി.

Advertisment

publive-image

മലപ്പുറം ജില്ലയിലെ തീരദേശ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസപരവും സാമൂഹൃവുമായ ഉയർച്ച ലക്ഷ്യം വെച്ച് കൊണ്ടാണ് എജ്യൂവില്ല പദ്ധതി രൂപീകരിക്കപ്പെടുന്നത്. താനൂർ കോർമ്മൻ കടപ്പുറത്ത് 2019 നവംബർ 17ന് വ്യത്യസ്ഥ മത-രാഷ്ട്രീയ- സമുദായ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ബഹുമാന്യനായ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി.ആരിഫലിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ ആരംഭിച്ച സൗജന്യ ട്യൂഷൻ സെന്ററിൽ അറുപതോളം വിദ്യാർത്ഥികൾ പഠിതാക്കളായിരുന്നു. ഈ കാലയളവിൽ പ്രൊജക്റ്റിന്റെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി പാരറ്റിംഗ് & ഗൈഡൻസ്, മോട്ടിവേഷണൽ & പേഴ്സണാലിറ്റി ക്ലാസുകൾ, എസ്.എസ്.എൽ.സി പരീക്ഷക്കു മുന്നോടിയായി പരീക്ഷ മുന്നൊരുക്ക ട്രെയ്നിംങ്ങ് പ്രോഗ്രാമുകളും നൽകിയിരുന്നു.

എസ്.ഐ.ഒ. മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ബാസിത് താനൂർ, എഡ്യുക്കേഷൻ - എച്ച്.ആർ കൺവീനർ ഷബീർ മലപ്പുറം എന്നിവരാണ് എഡ്യുവില്ലക്ക് നേതൃത്വം നൽകി വരുന്നത്. ഉന്നത വിജയം നേടിയവർക്ക് ജില്ലാ ജോയിന്റ് സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ, എഡ്യുവില്ല കോഡിനേറ്റർ ജാഫർ കെ.പി. എന്നിവർ അനുമോദനങ്ങൾ നൽകി.ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ :(10 A+)ജഹറുന്നീസ, (9 A+) ഉമ്മു ആലിയ, സോനാ ജാസ്മിൻ, ഫെബിന ബാനു (8A+) മുഷ്ഫിറ.

thanoor edwvilla3
Advertisment