താരന്‍ കളയാന്‍ തൈര് ഉപയോഗിക്കേണ്ടത് ഇങ്ങനെ..

ഹെല്‍ത്ത് ഡസ്ക്
Monday, December 9, 2019

മിക്കിയവരേയും അലട്ടുന്ന ഒരു പ്രധാന പ്ശ്നമാണ് താരന്‍. ഈ താരനെ നമ്മുക്ക് ഒരു കപ്പ് തൈര് ഉപയോഗിച്ച് തുരത്താം. മുടി വൃത്തിയായി കഴുകിയ ശേഷം ശിരോചര്‍മത്തില്‍ തൈരു തേച്ചു പിടിപ്പിയ്ക്കുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. അല്‍പം പുളിയുള്ള തൈരാണ് കൂടുതല്‍ നല്ലത്.

ഒരു കപ്പു തൈരും ഒരു മുട്ടയും കൂട്ടിച്ചേര്‍ത്ത് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് 30 മിനിറ്റിനു ശേഷം കഴുകിക്കളയാം.

മുടി മൃദുവാകുകയും ചെയ്യും.ഒരു മുഴുവന്‍ ചെറുനാരങ്ങയുടെ നീരും 2 ടേബിള്‍സ്പൂണ്‍ തൈരും ചേര്‍ത്തിളക്കുക. ഇത് ശിരോചര്‍മത്തില്‍ തേച്ചുപിടിപ്പിയ്ക്കുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. ഇത്തരത്തില്‍ താരന്‍ അകറ്റാന്‍ കഴിയും.

×