നേത്രപ്പഴം കൊണ്ട് താരനെ തുരത്താം….

ഹെല്‍ത്ത് ഡസ്ക്
Thursday, September 5, 2019

തലയിലെ താരന്‍ ഏത് പ്രായക്കാരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. തലച്ചൊറിച്ചും മുടികൊഴിച്ചിലും അമിതമാകുന്പോ മാസിക വിഷമം അതിലേറെ കൂടുന്നു. എന്ത് ചെയ്താല്‍ താരനെ ഒന്ന് തുരത്താനാവും എന്ന് ചിന്തിക്കാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. കണ്ണില്‍ കാണുന്ന മരുന്നൊക്കെ വാങ്ങി തലയില്‍ തേയ്ക്കും.

എന്നിട്ടും ഒരു ഫലവുമില്ല എന്നാല്‍ ഇനി കെമിക്കല്‍ ഒന്നുമില്ലാത്ത ഈ നേത്രപ്പഴ ചികിത്സ ഒന്നു പരീക്ഷിച്ചു കൂടെ… ഒരുകൈ നോക്കിയാലോ. പഴം, ഒലിവ് ഓയില്‍, മുട്ടയുടെ വെള്ള എന്ന നല്ലവണ്ണം യോജിപ്പിച്ച് ഹെയര്‍മാസ്‌ക് തയ്യാറാക്കാം. ഇത് തലയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. 15 മിനിട്ടിന് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്താല്‍ മുടിക്ക് തിളക്കം ലഭിക്കും മാത്രമല്ല ഇങ്ങനെ ആഴ്ചയില്‍ മൂന്നു തവണ ചെയ്താല്‍ താരനെയും തുരത്താം.

വരണ്ടമുടിക്ക് പഴം വളരെ നല്ലതാണ്. അതിനായി പഴവും തേനും നന്നായി യോജിപ്പിച്ച് മാസ്‌ക് തയ്യാറാക്കണം. അതിനായി പഴവും തേനും നന്നായി യോജിപ്പിച്ച് മാസ്‌ക് തയ്യാറാക്കണം. തലയില്‍ പുരട്ടി കുറച്ചുസമയം കഴിയുമ്പോള്‍ കഴുകി കളയാം.

ദിവസവും ഓരോ നേന്ത്രപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത് കേട്ടിട്ടില്ലേ? ഇത് വെറുതെയല്ല, എണ്ണമറ്റ ഗുണങ്ങളാണ് നേന്ത്രപ്പഴത്തിനുള്ളത്. ശരീരാരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിനും തലമുടിക്കും പഴം കഴിക്കുന്നത് നല്ലതാണ്.

×