ന്യൂദല്‍ഹി: ഉദയ്പൂരില്‍ ഇസ്ലാമിക തീവ്രവാദികള്‍ തയ്യല്‍ക്കടക്കാരനായ കനയ്യ ലാലിനെ കഴുത്തറുത്ത് കൊന്ന സംഭവം അതീവഗുരുതരവും അപലപനീയമെന്നും ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്രീന്‍ .ഉദയ്പൂരില്‍ കനയ്യ ലാല്‍ എന്ന തയ്യല്‍ക്കാരനെ റിയാസും ഗിയസും ക്രൂരമായി കൊലപ്പെടുത്തുകയും കൊലപാതകത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.
ഇന്ത്യയില്‍ ഹിന്ദുക്കള്‍ പോലും സുരക്ഷിതരല്ലെന്ന തരത്തില്‍ ഇസ്ലാമിക മതഭ്രാന്തന്മാര്‍ അപകടകാരികളായി മാറിക്കഴിഞ്ഞു. തങ്ങള്‍ തന്നെയാണ് കൊന്നതെന്നും തങ്ങളുടെ പ്രവാചകനുവേണ്ടി എന്തും ചെയ്യുമെന്നും സന്തോഷത്തോടെ പ്രഖ്യാപിച്ചു. മതഭ്രാന്തന്മാര്‍ വളരെ അപകടകാരികളാണ്, ഇന്ത്യയില്‍ ഹിന്ദുക്കള്‍ പോലും സുരക്ഷിതരല്ല, - തസ്ലിമ ട്വീറ്റ് ചെയ്തു.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് സമാധാന ശ്രമം ഊര്‍ജിതമാണ്. പോലീസുകാരുടെ ലീവുകള്‍ റദ്ദാക്കുകയും അവരോട് റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അതേസമയം, കനയ്യ ലാലിന്റെ ആശ്രിതര്‍ക്ക് യുഐടിയില്‍ പ്ലെയ്‌സ്‌മെന്റ് സര്‍വീസ് വഴി റിക്രൂട്ട്‌മെന്റ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും ഉദയ്പൂര്‍ ഡിവിഷണല്‍ കമ്മീഷണര്‍ രാജേന്ദ്ര ഭട്ട് പറഞ്ഞു.
കൂടുതല്‍ പോലീസിനെ ക്രമസമാധാന ചുമതലയില്‍ വിന്യസിക്കും. സമാധാനം നിലനില്‍ക്കുമെന്ന് ഞങ്ങള്‍ ഉറപ്പാക്കുകയും അത് തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അജ്മീര്‍ എസ്പി വികാസ് ശര്‍മ എഎന്‍ഐയോട് പറഞ്ഞു.