സൗദി മലയാളി സമാജം’ അഞ്ചാം വാർഷികം, ഒരു വർഷം നീളുന്ന പരിപാടികൾ

New Update

ദമ്മാം: സൗദി അറേബ്യയിലെ സാഹിത്യ സാംസ്​കാരിക കൂട്ടായ്​മയായ സൗദി മലയാളി സമാജം അഞ്ചാം​ വർഷികം ആഘോഷിക്കുന്നു.ഒരു കൊല്ലം നീണ്ടുനിൽക്കുന്ന വൈവിധ്യ പരിപാടികളാണ്​ ഇതോടനുബന്ധിച്ച്​ സംവിധാനിച്ചിരിക്കുന്നത്​. അഞ്ചാംവാർഷികാഘോഷത്തി​െൻറ ലോഗോ പ്രകാശനം സിനിമാ സംവിധായകൻ സലീം അഹമ്മദ്​​ നിർവ്വഹിച്ചു. മലയാളി സമാജം വനിതാ പ്രതിനിധികളായ അഡ്വ: ഷഹ്​ന, സോഫിയ ഷാജഹാൻ, ഡോ: സിന്ധു ബിനു, ഡോ: ഫൗഷ ഫൈസൽ,  ലീന ഉണ്ണികൃഷ്​ണൻ, കൊച്ചു മോൾ കൊട്ടാരക്കര, നജ്​മുന്നിസ, ഹുസ്​ന ആസിഫ്​ എന്നിവർ ഏറ്റുവാങ്ങി.

Advertisment

publive-image

സൗദി മലയാളി സമാജം അഞ്ചാം വാർഷികാഘോഷത്തി​െൻറ ലോഗോ പ്രകാശനം വനിതാ പ്രതിനിധികൾക്ക്​ നൽകി സംവിധായകൻ സലീം അഹമ്മദ്​ നിർവ്വഹിക്കുന്നു.

രാജ്യത്തി​െൻറ ഐക്യവും, അഖണ്ഡതയും സംരക്ഷിക്കപ്പെടണമന്ന പ്രതിജ്ഞ പുതുക്കി ‘കവി കളും,  ചി​ത്രകാരന്മാരും സംഗമിക്കുന്ന ‘ചൊൽ..കാഴ്​ച’ കുട്ടികൾക്കുള്ള അവധിക്കാല സാഹിത്യ ക്യാമ്പ്​, കവിതാലാപന മൽസരം, ദേശീയാടിസ്​ഥാനത്തിൽ മാധവിക്കുട്ടി, ഒ.എൻ.വി , സുകുമാർ അഴീക്കോട്​ എന്നിവരുടെ പേരിലുള്ള പുരസ്​കാരങ്ങൾ നൽകുന്ന കവിത, കഥ, പ്രബന്ധ രചനാ മൽസരങ്ങൾ, നാടകം, സിനിമ, കഥ, കവിത എന്നിവ ചർച്ചചെയ്യുന്ന പ്രമുഖർ നയിക്കുന്ന ക്യാമ്പു കൾ, നാടൻ ശീലുകൾ സംഗമിക്കുന്ന ‘നാട്ടരങ്ങ്​’മലയാള ഭാഷാ ദിനാഘോഷം, ശ്രദ്ധേയമായ കഥക ളെക്കുറിച്ചുള്ള അവലോകനം, മലയാളത്തിലെ പ്രമുഖരുടെ പ്രഭാഷണങ്ങൾ , പുസ്​തക പ്രകാശന ങ്ങൾ എന്നിവ ഈ കാലയളവിൽ നടക്കും.

അബ്​ദുൾ സമദ്​ സമദാനി, ആലം കോട്​ ലീലാ കൃഷ്​ണൻ, പി സുരേന്ദ്രൻ, വി.ജെ ജെയിംസ്​, ശിഹാ ബുദ്ദീൻ പൊയ്​തും കടവ്​ സംവിധായകാരായ സിബി മലയിൽ, വിനീഷ്​ മില്ലേനിയം, നാടക പ്രവർ ത്തകനായ വിജേഷ്​ കോഴിക്കോട്​ എന്നിവർ ഈ കാലയളവിൽ വിവിധ പരിപാടികളിൽ പ​ങ്കെടു ക്കും. ദാറസ്സിഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാലിക്​ മഖ്​ബൂൽ അധ്യക്ഷനായിരുന്നു.

സാജിദ്​ ആറാട്ടുപുഴ സ്വാഗതവും, ഷനീബ്​ അബൂബക്കർ നന്ദിയും പറഞ്ഞു. ഷാജി ആലപ്പുഴ, നൗഷാദ്​  കുനിയിൽ, ഷാജഹാൻ, അനിൽ റഹീമ, ഹമീദ്​ കണിച്ചാട്ടിൽ, യുസുഫ്​ ബെഞ്ചാലി, താജു ദ്ദീൻ, നിയാസ്​ കുനിയിൽ, ഡോ: അജിവർഗ്ഗീസ്​, ഷിഹാബ്​ കൊയിലാണ്ടി, സിറാജ്​,ആസിഫ്​, ഫൈസൽ പാലക്കാട്​, നസീർ, റഊഫ്​ ചാവക്കാട്​ എന്നിവർ പരിപാടികൾക്ക്​ നേതൃത്വം നൽകി.

Advertisment