അനേകം മിഴികളില്‍ കൗതുകമാകാന്‍ 'മിഴികളില്‍' ആല്‍ബം

author-image
ഫിലിം ഡസ്ക്
New Update

publive-image

ബാല്യകാല സൗഹൃദങ്ങളും നിഷ്കളങ്ക പ്രണയവും നാട്ടിൻ പുറത്തിന്റെ മനോഹരിതയും ഓർമ്മപ്പെടുത്തി 'മിഴികളിൽ' എന്ന ആൽബം യൂട്യൂബിൽ തരംഗമാകുന്നു . സലീൽ ഓലക്കോട്ട് ഷാബിൽ ഓലക്കോട്ട് എന്നിവരുടെ നിർമാണത്തിൽ അൻസാരി സംവിധാനം ചെയ്ത് നജീബ് ക്യാമറയും എഡിറ്റിംഗും നിർവഹിച്ച മിഴികളിൽ എന്ന ആൽബം സോങ് ജൂൺ 5ന് വൈകീട്ട് 5മണിക്ക് ആണ് റിലീസ് ചെയ്തത്.

Advertisment

ഫേവറൈറ്റ്സ്  എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനലിലൂടെ ആണ് ആൽബം റിലീസ് ചെയ്തത് .രതീഷ് തുളസീധരന്റെ രചനയ്ക്ക് അസിം സലിം സംഗീതം നൽകിയിരിക്കുന്നു.ജസീർ കണ്ണൂർ ആണ് ആലാപനം.ഹസീബ്,ഷഹ്സാദ്,ഷിസ ഫാത്തിമ,ഇഷാർ ഹുസൈൻ, ഡോണ എന്നിവർ മുഖ്യ വേഷങ്ങൾ ചെയ്തിരിക്കുന്നു.ആർട്ട്‌ ആസിലും  മേക്കപ്പ് ശിഫയും നിർവഹിച്ചിരിക്കുന്നു. അസോസിയേറ്റ് ഡയറക്ടർ ഇർഫാൻ സലീം.സ്റ്റിൽ സമീർ ഫോട്ടോപ്ലസ്.

album mizhikalil album
Advertisment