ദമ്മാം . ഇടതു മുന്നണിയുടെയും മുന്നണിക്ക് നേതൃത്വം നൽകുന്ന സി പി എം ന്റെയും സ്ത്രീ വിരുദ്ധ നിലാപാടുകൾ ഈ വരുന്ന ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കേരളത്തിലെ സ്ത്രീ സമൂഹം അവർക്കെതിരായി വിധി എഴുതുമെന്നും മഹിളാ കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് പറഞ്ഞു ,
/sathyam/media/post_attachments/tAtlveVNTr9qxbOFIoU9.jpg)
പാലത്തായി ലെയും വളയാറിലെയും പെൺകുട്ടികളുടെ മാതാപിതാക്കൾ നീതി തേടി അലയുകയാണ് , അവരുടെ കണ്ണുനീർ കണ്ണൻ കഴിയാത്ത ഈ സർക്കാരിന് എന്ത് സ്ത്രീ പക്ഷ രാഷ്ട്രീയമാണ് മുന്നോട്ടു വെക്കാൻ കഴിയുന്നതെന്നും വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും നിലവാരം ഇല്ലാത്ത രാഷ്ട്രീയ താല്പര്യങ്ങൾ സംരക്ഷിക്കുന്ന ഇടമായി മാറിയെന്നും ലതികാ സുഭാഷ് പറഞ്ഞു .
സി പി എം സംസ്ഥാന സെക്രട്ടറിയുടെ മകൻ മയക്കു മരുന്ന് കേസിൽ പെടുകയും മുഖ്യമന്ത്രിയുടെ ഓഫീസ് ദേശ വിരുദ്ധ പ്രവർത്തനങ്ങളുടെ താവളമായി മാറുകയും ചെയ്തത് സി പി എം നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ ജീർണതയ്‌ക്കും പ്രത്യയശാസ്ത്ര തകർച്ചയ്ക്കും ഉദാഹരണമാണെന്നും ലതികാ സുഭാഷ് കുറ്റപ്പെടുത്തി .
ഓ ഐസ് സി സി ദമ്മാം വനിതാ വേദി ഓൺ ലൈനിൽ സംഘടിപ്പിച്ച ഇന്ദിരാജി ജന്മദിന സമ്മേളനമായ "അനശ്വരതയിൽ ഇന്ദിരാ "എന്ന പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്ന മഹിളാ കോൺഗ്രസ്സ് അധ്യക്ഷ , ലോകത്തിനു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നൽകിയ കരുത്തുറ്റ വനിതയായിരുന്നു ഇന്ദിരാ പ്രിയദർശിനിയെന്നും എക്കാലത്തെയും മികച്ച ഭരണാധികാരിയായിരുന്നു അവർ എന്നും അനുസ്മരിച്ചു .
ഇന്ത്യയിലെ ജനങ്ങളുടെ പട്ടിണി മാറ്റുന്നതിനും , അടിസ്ഥാന വികസനത്തിനും ഇന്ദിരാജി നൽകിയ സംഭാവനകൾ ഇന്ധ്യയിലെ ജനങ്ങൾക്ക് മറക്കാൻ കഴിയില്ലെന്നും ലതികാ സുഭാഷ് ഓർമ്മിപ്പിച്ചു . മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രെട്ടറി സോയ ജോസഫ് ചടങ്ങിൽ ഇന്ദിരാജി അനുസ്മരണ പ്രഭാഷണം നടത്തി .
ഇന്ധ്യയുടെ അഖണ്ഡതയ്ക്കു വേണ്ടി ജീവൻ സമർപ്പിച്ച ഇന്ദിരാജിയുടെ ഓർമ്മകൾ ഇന്ധ്യയിലെ മുഴുവൻ വനിതകൾക്കും ഊർജ്ജം പകരുന്നതാണെന്നും ഇന്ധ്യൻ സ്ത്രീത്വത്തിന്റെ ഉദാത്ത മാതൃകയായി ആ ഓർമ്മകൾ എന്നും നിലനിൽക്കുമെന്നും സോയ ജോസഫ് പറഞ്ഞു
ഇന്ദിരഗാന്ധിയുടെ 103ആം ജന്മദിനതോടനുബന്ധിച്ചു ഒഐസിസി ദമ്മാം വനിതാ വേദി സങ്കടിപ്പിച്ച "അനശ്വരതയിൽ പ്രിയദ ർശിനി "എന്ന പരിപാടി ബാലജന മഞ്ചിലെ റാഹേൽ സലിം മിന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. വനിതാ വേദി പ്രസിഡന്റ് ശ്രീമതി.രാധിക ശ്യാം പ്രകാശ് ന്ടെ അധ്യക്ഷതയിൽ നടന്ന വനിതാ സമ്മേളനം ദമ്മാം റീജിയണൽ പ്രസിഡന്റ് ശ്രീ. ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു.
ഗ്ലോബൽ വൈസ് പ്രസിഡന്റ് C.അബ്ദുൽ ഹമീദ് , ഗ്ലോബൽ സെക്രട്ടറി സെക്രട്ടറി അഷ്‌റഫ് മൂവാറ്റുപുഴ, നാഷണൽ കമ്മിറ്റി ജീവ കാരുണ്യ കൺവീനർ സിറാജ് പുറക്കാട്, റീജിയണൽ ജനറൽ സെക്രട്ടറി . E.K സലിം., .ഹനീഫ റാവുത്തർ, റഫീഖ് കൂട്ടിലങ്ങാടി, .ശിഹാബ് കായംകുളം, ഷംസു കൊല്ലം,നിസ്സാർമാന്നാർ, അബ്ബാസ് തറയിൽ, അബ്ദുൽ ഗഫൂർ, തോമസ് തൈപറമ്പിൽ, ഡെന്നിസ് ഡോമിനിക്, .A.K. സാജൂബ്, സന്തോഷ് പിള്ള .അജാസ് അലി, .സലിം വെളിയത്, .ശ്യാം പ്രകാശ്.നിഷാദ് കുഞ്ഞു എന്നിവർ പങ്കെടുത്തു.
വനിതാ വേദി നേതാക്കളായ സഫിയ അബ്ബാസ്, ഗീത മധുസൂദനൻ, റൂബി അജ്മൽ ,അർച്ചന അഭിഷേക് , ഹുസ്ന ആസിഫ്, റിനി സലിം, അഞ്ചു നിറസ്, സൗമ്യ നവാസ്, റൈഹാന നിസാം, രമ്യ പ്രമോദ്, നസ്സി നൗഷാദ്, ഷെറിൻ സജീർ, സഹീറ റഫീഖ്, കവിത ബിജു, ജസീല ,സിമി നിസാം, ശബാന ഗഫൂർ , രഹന കജോൽ, മഞ്ജു മന്മതൻ,ബെറ്റി തോമസ്, ജുവൈരിയ ഷാജി എന്നിവർ സമ്മേളത്തിന് ആശംസകൾ അർപ്പിച്ചു . ഐഷ സാജൂബ് സ്വാഗതവും പാർവതി സന്തോഷ് നന്ദിയും പറഞ്ഞു .ബാലാമഞ്ചിലെ കുട്ടികളായ അമൃത സന്തോഷ്, ദേവാഗനാ സുരേഷ്, അഞ്ജലി ടെറൻസ്,അതിട്രി ടെറൻസ് എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us