New Update
Advertisment
മണ്ണാർക്കാട്: അട്ടപ്പാടി വന മഹോത്സവത്തിന്റെ ഭാഗമായി ജൂലൈ ഒന്ന് മുതൽ ഏഴ് വരെ അട്ടപ്പാടി റേഞ്ച് മുക്കാലി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നടക്കുന്ന വനവത്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി മണ്ണാർക്കാട് ഫയർ & റെസ്ക്യൂ സിവിൽ ഡിഫൻസും.
മുൻ വർഷങ്ങളിലും വന മഹോത്സവത്തോടനുബന്ധിച്ചും പരിസ്ഥിതി ദിനത്തോടനുബന്ധിച്ചും മണ്ണാർക്കാട് സിവിൽ ഡിഫൻസ് സേനാംഗങ്ങൾ വനം വകുപ്പിനോടൊപ്പം പങ്കെടുത്തിരുന്നു.
മരത്തൈ നടീൽ പ്രോഗ്രാം അട്ടപ്പാടി റേഞ്ചർ എൻ. സുബൈർ ഉദ്ഘാടനം ചെയ്തു.
മണ്ണാർക്കാട് സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ അഷ്റഫ് മാളിക്കുന്നിന്റെയും ഡപ്യൂട്ടി വാർഡൻ മനോജിന്റെയും നേതൃത്വത്തിൽ പത്തോളം സിവിൽ ഡിഫൻസ് അംഗങ്ങളും വനം വകുപ്പ് ജീവനക്കാരും പങ്കെടുത്തു.