'പ്രതിസന്ധി കാലത്ത് നാടിനൊരു കൈത്താങ്ങ്' ജനകീയ കപ്പകൃഷിക്ക് പാലക്കാട് നഗരസഭയുടെ 32-ാം വാർഡിൽ തുടക്കമായി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട് നഗരസഭ 32-ാം വാർഡിൽ ആരംഭിച്ച ജനകീയ കപ്പ കൃഷി കൗൺസിലർ എം. സുലൈമാൻ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: പാലക്കാട് നഗരസഭ 32-ാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികളുടെയും ടീം വെൽഫെയർ വളണ്ടിയർമാരുടെയും സഹകരണത്തോടെ ആരംഭിക്കുന്ന ജനകീയ കപ്പ കൃഷി വാർഡ് കൗൺസിലർ എം.സുലൈമാൻ കപ്പത്തറി നട്ടു കൊണ്ട് തുടക്കം കുറിച്ചു.

വാർഡിലെ ചെറുപ്പക്കാരുടെ കർമ്മശേഷി സമൂഹത്തിന് പ്രയോജനപ്പെടുത്തുകയും കൃഷിയോട് താല്പര്യം വളർത്തുകയും ചെയ്യുക എന്നതാണ് ജനകീയ കൃഷിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് കൗൺസിലർ പറഞ്ഞു.

വെൽഫെയർ പാർട്ടി യൂനിറ്റ് പ്രസിഡണ്ട് അബ്ദുറഹ്മാൻ ഭാരവാഹികളായ എം.കാജാഹുസൈൻ, അബൂത്വാഹിർ, പി.അബ്ദുൽ ഹകീം തുടങ്ങിയവർ നേതൃത്വം നൽകി.

മുമ്പ് കൗൺസിലറുടെ നേതൃത്വത്തിൽ കർഷകരിൽ നിന്നും കപ്പ നേരിട്ട് ശേഖരിച്ച് വാർഡിലും സമീപ പ്രദേശങ്ങളിലേക്കുമായി ടീം വെൽഫെയർ വളണ്ടിയർമാർ മൂന്നര ടൺ കപ്പ വിതരണം ചെയ്തിരുന്നു.

palakkad news
Advertisment