റിയാദ്: റിയാദിൽ മരണപ്പെട്ട കാസർകോട് മൊഗ്രാൽ സ്വദേശി ദാറുൽ വഫാ മൻസിൽ അഹ്മദ് അബ്ദുൽ ഖാദറിൻ്റെ മൃതദേഹം വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് എക്സിറ്റ് 15. ലെ മസ്‌ജിദ് അൽ റാജ് ഹിൽ മരണാന്തര കർമ്മങ്ങൾ പൂർത്തീകരിച്ച ശേഷം നസീം മഖ്ബറയിലാണ് മയ്യത്ത് മറവ് ചെയ്തത്.
/sathyam/media/post_attachments/FRlKlze9q3gqphzrH3rS.jpg)
മരണാനന്തര നടപടികൾക്ക് റിയാദ് കെ.എം.സി.സി കാസർകോട് ജില്ലാ നേതാക്കളായ ടി.എ.ബി അഷ്റഫ് ഹാജി പടന്ന, സി.പി. ഫസൽ റഹ്മാൻ പടന്ന, സൗദി നാഷണൽ കെ.എം.സി.സി ജീവകാരുണ്യ പ്രവർത്തകൻ തെന്നല മുഹമ്മദ് കുട്ടി, റിയാദ്- മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീക്ക് മഞ്ചേരി , കൺവീനർ ഷറഫു പുളിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
സൗദി നാഷണൽ കെ.എം.സി.സി സെക്രട്ടറിയേറ്റ് അംഗങ്ങളായ ഉസ്മാൻ അലി പാലത്തിങ്ങൽ, ഷുഹൈബ് സാഹിബ് പനങ്ങാങ്ങര, റിയാദ് കെ.എം.സി.സി കാസർകോട് ജില്ലാ നേതാക്കളായ നൗഷാദ് ചന്ദ്രഗിരി , അബ്ദുൽ ഹമീദ് തോട്ട, ഇല്യാസ് മൊഗ്രാൽ, അബൂ അനസ് മണിയമ്പാറ , മലപ്പുറം ജില്ലാ നേതാക്കളായ അഷ്റഫ് മോയൻ, സലീം സിയാംകണ്ടം,സഫീർ എം ഇ ആട്ടീരി, അദ്ദേഹത്തിൻ്റെ അനുജൻ അബാസ്, ബന്ധുക്കൾ, സുഹൃത്തുക്കൾ അടക്കം നിരവധി പേർ സന്നിഹിതരായിരുന്നു.