പാകിസ്ഥനിയുടെ ഭാര്യയായ ഇന്ത്യക്കാരിയുടെ മൃതദേഹം ഖമീസിൽ മറവ് ചെയ്‌തു*

New Update

അബഹ: ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞദിവസം ഖമീസിൽ മരിച്ച പാകിസ്ഥാൻ സ്വദേശിയുടെ ഭാര്യ, ഇന്ത്യക്കാരിയായ താഹിറ (57) യുടെ മൃതദേഹം ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെ നേതൃത്വത്തിൽ ഖമീസ് മുഷൈത്തിൽ മറവ് ചെയ്തു.

Advertisment

publive-image

ഹൈദരാബാദ് സ്വദേശികൾ ആയ മുഹമ്മദലി മെഹബൂബിയ ദമ്പതികളുടെ മകളും പാകിസ്ഥാൻ സ്വദേശി മുനീർ ഹുസൈന്റെ ഭാര്യയുമായ താഹിറ യാണ് കഴിഞ്ഞദിവസം മരിച്ചത്. ഖമീസിനടുത്തുള്ള അഹദ്റുഫൈദ പ്രദേശത്തുള്ള സൗദി പൗരൻ മുപ്പത് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ നിന്നും വിവാഹം ചെയ്ത് എട്ട് വർഷം ഒന്നിച്ച് ജീവിച്ച താഹിറയെ സൗദിയുടെ വിയോഗത്തോടെയാണ് പാകിസ്ഥാൻ സ്വദേശി മുനീർ ഹുസൈൻ വിവാഹം ചെയ്തത്.ഇരുപത്തിരണ്ട് വർഷമായിട്ടും സന്താനങ്ങളില്ലാത്ത വിഷമത്തിനിടയിലാണ് മരണം താഹിറയേ തേടിയെത്തിയത്.

താഹിറ ഇന്ത്യക്കാരിയും ആദ്യ ഭർത്താവ് സൗദി പൗരനും നിലവിലെ പങ്കാളി പാക്കിസ്ഥാനിയും ആയതിനാൽ മറവ് ചെയ്യുന്നതിനാവശ്യമായ നടപടിക്രമങ്ങൾക്ക് കാലതാമസം വന്നപ്പോൾ പാകിസ്ഥാനി പൗരൻ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുമായി ബന്ധപ്പെടുകയായിരുന്നു .
വിഷയം ശ്രദ്ദയിൽ പെട്ട സോഷ്യൽ ഫോറം ഖമീസ് മുഷൈത് ബ്ലോക്ക് സെക്രട്ടറി മിഹ്റുദീൻ പോങ്ങനാടിന്റെ നേതൃത്വത്തിൽ സംഘം ഇടപെട്ട് അസീറിലെ സാമൂഹ്യ പ്രവർത്തകനും സി സി ഡബ്ല്യൂ എ l മെമ്പറുമായ ഹനീഫ്‌ മഞ്ചേശ്വരത്തിൻ്റെ സഹായത്തോടെ തുടർനടപടികൾ പൂർത്തിയാക്കി അഹദ് റുഫൈദ കബർസ്ഥാനിൽ മറവ് ചെയ്‌തു .വിഷയത്തിൽ ഇടപെട്ട ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർക്കും ഇന്ത്യൻ എംബസിയ്ക്കും പാകിസ്ഥാനി മുനീർ ഹുസൈൻ നന്ദി അറിയിച്ചു.

Advertisment