റിയാദില്‍ നിര്യാതനായ കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

author-image
admin
New Update

publive-image

റിയാദ്: ഹൃദയസ്തംഭനം മൂലം മരണപ്പെട്ട കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കണ്ണൂർ ജില്ലയിലെ വയനൂർ കോലയാട്, തമ്പുരു നിവാസിൽ സതീശൻ പി.ബിയുടെ (48) മൃതദേഹമാണ് നാട്ടിൽ എത്തിച്ചത്. റിയാദിൽ നിന്ന് 200 കിലോമീറ്ററോളം അകലെയുള്ള തദീഖിൽ വെച്ചാണ്‌ സതീശൻ മരണപ്പെട്ടത്.

Advertisment

10 വർഷമായി തദീഖിൽ കെട്ടിട നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. റിയാദ് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം ആണ് മൃതദ്ദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്. പരേതന്റെ ഭാര്യയും രണ്ടു പെൺകുട്ടികളും നാട്ടിലുണ്ട്.

soudi news
Advertisment