ദമ്മാമിൽ മരണപ്പെട്ട മുകുന്ദന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും .

New Update

ദമ്മാം,:ഹൃദയാഘാതം മൂലം മരണപ്പെട്ട തൃശൂർ കയ്പമംഗലം മൂന്നുപീടിക സ്വദേശി പരേതനായ ചുള്ളിപ്പറമ്പിൽ പ്രഭാകരന്റെ മകൻ മുകുന്ദന്റെ (54) മൃതദേഹം എമിറേറ്റ്സ് വിമാനത്തിൽ ചൊവ്വാഴ്ച രാവിലെ കൊച്ചിയിലെത്തും.

Advertisment

publive-image

കഴിഞ്ഞ 14 വർഷമായി അൽ റാഷിദ് കമ്പനിയുടെ ഗുഡ്ഇയർ ടയറിലെ ജീവനക്കാരനായിരുന്നു. താമസസ്ഥലത്ത് വെച്ച് കഴിഞ്ഞ ജൂൺ 21ന് രാത്രി 9ന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് മുകുന്ദനെ സുഹൃത്തുക്കൾ തൊട്ടടുത്ത ആശുപത്രിയിൽ എത്തി ച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ജോജോകുമാരിയാണ് ഭാര്യ. ആദർശ് (16), ശ്രേയ (13) എന്നിവർ മക്കളാണ്. മൂന്നുപീടികയിലെ പെരിങ്ങത്തറ സുനിൽകുമാർ (പഴയ ഭാസി ആർട്സ്), അനിൽകുമാർ, ഷജിൽ കുമാർ, കിഷോ ർകുമാർ (നാലുപേരും ബഹ്റിൻ) എന്നിവർ ഭാര്യാ സഹോദര ൻമാരാണ്.

കെ.എം.സി.സി തൃശൂർ ജില്ലാ പ്രസിഡന്റ് പി.കെ അബ്ദുൾ റഹി മിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരി ച്ചത്. സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Advertisment