ഫറോക്ക് പുതിയപാലത്തിന് മുകളില്‍ നിന്നും ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി

New Update

publive-image

Advertisment

ഫറോക്ക്: ഫറോക്ക് പുതിയപാലത്തിന് മുകളില്‍ നിന്നും ഇന്നലെ പുഴയിലേക്ക് ചാടിയ മധ്യവയസ്‌ക്കന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പുനരാരംഭിച്ച തിരച്ചിലിനെത്തുടര്‍ന്ന് 10:30 ഓടു കൂടിയാണ് മൃതദേഹം കണ്ടെത്തിയത്.

വെസ്റ്റ് നല്ലൂര്‍ സ്വദേശി കൃഷ്ണന്‍ (74) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം നടന്നത്. ഫറോക്ക് പോലീസും മീഞ്ചന്ത ഫയര്‍ ഫോഴ്സും കോസ്റ്റല്‍ പോലീസും പുഴയില്‍ ഇന്നലെ തിരച്ചില്‍ നടത്തിയിരുന്നു.

കോസ്റ്റല്‍ പോലീസിന്റെ ബോട്ടും, സിവില്‍ ഡിഫന്‍സിന്റെയും ഫയര്‍ ഫോഴ്‌സിന്റെയും ഡിങ്കികളും ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തിയത്. എന്നാല്‍ വെളിച്ചക്കുറവ് മൂലം ഇന്നലെ രാത്രിയോടെ തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇന്ന് രാവിലെ വീണ്ടും നടത്തിയ തിരിച്ചിലിനെ തുടര്‍ന്നാണ് മൃതദേഹം കണ്ടെടുത്തതെന്ന് ഫറോക്ക് പോലീസ് പറഞ്ഞു.

kozhikode news
Advertisment