Advertisment

വീണ്ടും വീണ്ടും തുറക്കാവുന്ന സമ്മാനപ്പൊതിയാണ് പുസ്തകം*ഗാരി എഡ്വേഡ് കീലർ. ജൂൺ19 വായനാദിനം.

author-image
admin
Updated On
New Update

മഹാമാരിയുടെ കാലത്തെ രണ്ടാം വായനാദിനത്തെ വരവേൽക്കുകയാണ്, മലയാളികളായ നാം 2021 ജൂൺ 19ന്. അന്താരാഷ്ട്ര പുസ്തക ദിനം പക്ഷെ, ഏപ്രിൽ 23ാം തിയതിയാണ്. വിശ്വവിഖ്യാത നായ ഇംഗ്ലീഷ് സാഹിത്യകാരൻ വില്യം ഷേയ്ക്സ്പിയറുടെയും സ്പാനിഷ് സാഹിത്യകാരൻ മിഗ്വേൽ ദെ സെർവ്വാൻ്റിസിൻ്റെയും ഓർമ്മദിനമാണ് യുനെസ്കോ 1995 മുതൽ പുസ്തക ദിന മായാചരിയ്ക്കുന്നത്. പകർപ്പവകാശ ദിനം കൂടിയാണന്ന് എന്ന കാര്യം സാന്ദർഭികമായി സൂചി പ്പിയ്ക്കട്ടെ!

Advertisment

publive-image

ജീവിതവിജയത്തിനാധാരമായ ബൗദ്ധിക വികാസമാർജ്ജിയ്ക്കുവാനുള്ള ഉപാധിയാണ് വായന.

ഏത് വിജ്ഞാന ശാഖയും നമുക്ക് കരഗതമാവുന്നത് വായനയിലൂടെ  കൂടിയാണല്ലോ! മനുഷ്യൻ ഉന്നതനാവുന്നത്, ജ്ഞാനലബ്ധിയുടെ ശൃംഗങ്ങൾ അവൻ ഒന്നൊന്നായി കീഴടക്കുമ്പോഴാണ്. അതിനവനെ പ്രാപ്തനാക്കുന്നതാണ് വായന.

"സ്വർഗ്ഗം, ഒരു തരത്തിലുള്ള ഗ്രന്ഥശാലയാവുമെന്നു്" ഹൊർഹെ ലൂയീ ബോർഹെസും "ശരീരത്തി നെന്നപോലെ മനസിൻ്റെ വ്യായാമമാണ് വായനയെന്ന്" ജോസഫ് എഡിസനും "വിജ്ഞാനത്തിലേ യ്ക്കുള്ള താക്കോലാണ് വായനയെന്ന്" പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും വിവക്ഷിച്ചത് അതി ൻ്റെ സാകല്യത്തിലൂന്നിയാണ്. വിജ്ഞാന ശേഖരണവും കൈമാറ്റവും, എഴുത്തും വായനയും എന്ന പ്രക്രിയയിലൂടെയാണ് സാർത്ഥകമാകുന്നതെങ്കിലും ഒരു സാഹിത്യ സൃഷ്ടി ഒരാൾ എഴുതുക യും മറ്റയാൾ വായിക്കുകയും ചെയ്യുമ്പോൾ, എഴുതിയയാളുടെ മനോവ്യവഹാരത്തിനനുസൃത മായിക്കൊള്ളണമെന്നില്ല അനുവാചകനിലതുളവാക്കുന്ന അനുഭൂതി വിശേഷം.

സംസ്കാരങ്ങളുടെ അനുസ്യൂതമായ പ്രവാഹത്തിൽ, ഉന്നതമായ മാനവികതയും ഉത്തമമായ സഹജാവബോധവും നമുക്ക് പ്രദാനം ചെയ്യുന്നതും ഹൃദയവുമായി അവയെ കൂട്ടിയിണക്കാൻ പ്രേരിപ്പിയ്ക്കുന്ന ഘടകവുമാണ് വായന.

ഒരു സംഭവത്തിൻ്റെ യഥാതഥമായ വിവരണം നല്ലൊരു രചനയായി മാറിക്കൊള്ളണമെന്നില്ല. കാല്പനികമായ വിഷയത്തെ സ്വാഭാവികതയുടെ മൂശയിൽ വാർത്തെടുക്കുമ്പോഴാണ് അത് നല്ല സാഹിത്യ സൃഷ്ടിയാവുന്നതും അതിന് സ്വീകാര്യത കൈവരുന്നതും.  പല കൃതികളും അതെഴുത പ്പെട്ട കാലത്തേക്കാൾ പിൽക്കാലങ്ങളിൽ സ്വീകാര്യത നേടുന്നത്, അതിൻ്റെ കാല-ദേശാതിവർത്തി യായ സാർവ്വജനീനത കൊണ്ടാണ്.

അധമ വികാരത്തെ പ്രോത്സാഹിപ്പിയ്ക്കുന്നതൊഴികെ, ലഭ്യമായതെന്തും വായിക്കുക എന്നതാണ് ഒരുതുടക്കക്കാരന് അഭികാമ്യം.  അവ നല്ലതോ ചീത്തയോ എന്ന വേർതിരിവ് പ്രാരംഭ ദശയിൽ ആവശ്യമില്ലെന്നാണെൻ്റെ പക്ഷം. ഒപ്പം തൻ്റെ പരിസരത്തെയും ജൈവാജൈവാസ്തിത്വങ്ങളെ യും നിരീക്ഷിയ്ക്കുവാനും പഠിയ്ക്കുവാനുമുള്ള പാടവവും വളർത്തിയെടുക്കാനും ശ്രദ്ധിയ്ക്ക ണം. വായനയിൽ കൂടുതൽ ആമഗ്നനാവുമ്പോൾ വരണാത്മകത്വം സ്വയം കൈവരിയ്ക്കു മെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

മനസിൽ പതിയും വിധം വായിക്കുകയും കുറിപ്പെഴുതുന്നത് ശീലമാക്കുകയും വേണം. എഴുത്തു കാരനും വായനക്കാരനുമിടയിലെ ''വേലി" തികച്ചുംദുർബ്ബലമായ ഇക്കാലത്ത്, ഇത്തരം വിശകല നങ്ങൾ രചനയുടെ വാതായനങ്ങൾ ഒരു പക്ഷെ വായനക്കാരനു മുന്നിൽ തുറന്നിട്ടേക്കാം. അനു വാചകനുമായി കൂടുതൽ ഫലപ്രദമായി സംവദിക്കാവുന്ന നവ മാദ്ധ്യമ സംപ്രേക്ഷണങ്ങളിലൂടെ, മുമ്പ് നിലനിന്നിരുന്ന വാമൊഴി തിരിച്ചു വന്നിരിക്കുകയാണിപ്പോൾ. അറിഞ്ഞോ അറിയാതെയോ വാമൊഴിയുടെ വീണ്ടെടുപ്പിന് സാങ്കേതികത സഹായകമായി എന്നർത്ഥം.

കുട്ടികളെ, അവരിലെ സഹജമായ കൗതുകത്തെ വായനയിലേയ്ക്ക് പരിവർത്തിപ്പിയ്ക്കാനുത കും വിധം ചിത്രകഥ, സാരോപദേശകഥ തുടങ്ങിയവയിലൂടെയാവണം വായനയുടെ ലോകത്തേ ക്കാനയിയ്ക്കേണ്ടത്. മുതിർന്നവരുടെ വായനാ താത്പര്യം അവരിൽ അടിച്ചേൽപ്പിയ്ക്കു കയോ തങ്ങൾ പാരായണം ചെയ്യാത്ത കൃതികൾ അവർക്ക് വായിക്കാനായി നൽകുകയോ ചെയ്യരുത്. അങ്ങനെയുണ്ടായാൽ കുട്ടികളിൽ വായനാ താത്പര്യം കുറയുകയും ക്രമേണ വായനയുടെ ലോകത്തു നിന്ന് അവർ അകന്നുപോവുകയും ചെയ്യും.

അക്ഷരം കൂട്ടിയെഴുതാനറിയുന്നവരെല്ലാം സാഹിതീസൃഷ്ടാക്കളായതിൻ്റെ ബുദ്ധിമുട്ട് മലയാള ഭാഷയും അനുവാചകരും കുറച്ചൊന്നുമല്ല അനുഭവിയ്ക്കുന്നത്.കഥയേക്കാൾ വികലവും അർത്ഥ രഹിതവുമായ പദപ്രയോഗങ്ങൾ കൂടുതലുള്ളത് കവിതയിലാണ്. പക്ഷെ ഇവ ദുരന്ത രൂപം കൈ വരിക്കുന്നത് നവ മാദ്ധ്യമങ്ങളിൽ നിന്നു മാറി പുസ്തക രൂപം പ്രാപിയ്ക്കുമ്പോഴാണ്‌.

"പാതകൾ ഓരോന്നും താണ്ടി പിന്നിടുമ്പോൾ" എന്നും, "പറയാതെയറിയാതെ പോകുന്നയീ മോഹ ങ്ങൾക്കെന്തൊരു ആഴവും പരപ്പും എത്രയെന്നോ"  എന്നെല്ലാം കുറിക്കുമ്പോൾ, ജീവനൗഷധിയാ വേണ്ട സർഗ്ഗസാഹിത്യം കാളകൂടമാവുകയാണെന്ന് ഈ "കവിപുംഗവന്മാരെ" ആരു പറഞ്ഞു മനസിലാക്കും? പിരിച്ചെഴുത്താണ് ഇവരുടെ ഇഷ്ട വിനോദം. ആനപ്പുറത്തു കയറി എന്നിവരെഴു തിയാൽ, "ആന പുറത്തുകയറി" യെന്നാവും.

അക്ഷരശുദ്ധി പോലുമില്ലാത്തിടത്ത് എന്ത് പദസമന്വയം എന്ത് ഛാന്ദോബാന്ധവ്യം?  ഇവരുടെ നിരർത്ഥക ശബ്ദമേളനക്കസർത്തുകൾ, നവാഗതരെ വായനയുടെ ലോകത്തു നിന്ന് ആട്ടിയോടിക്കു മെന്ന കാര്യത്തിൽ തർക്കമുണ്ടാകാനിടയില്ല.  പ്രാചീന ലിപിയായ വട്ടെഴുത്ത് നിലനിന്നിരുന്ന കാല ത്തും സാഹിത്യരചനകൾ പിറവിയെടുത്തിട്ടുണ്ടെന്നാലും ഭാഷയെ കൊല്ലാക്കൊല ചെയ്യുന്ന രചന കൾ ഇന്നത്തെപ്പോലെ ഉണ്ടായിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.

"ചണ്ഡാലഭിക്ഷുകി" യുടെ ശദാബ്ദി പൂർത്തിയാണ് വരാനിരിയ്ക്കുന്നത്. സന്ദർഭം വിഭിന്ന മെങ്കിലും അതിലെ ചില നിരീക്ഷണങ്ങൾക്കിവിടെ സാംഗത്യമുണ്ട്.

"ഇന്നലെ ചെയ്തോരബദ്ധം - മൂഢർക്കിന്നത്തെ യാചാരമാവാം

നാളത്തെ ശാസ്ത്രമതാവാം - അതിൽ

മൂളായ്കസമ്മതം രാജൻ.

എന്തിനെന്നുമെങ്ങോട്ടെന്നു -

സ്വയം ഹന്ത!വിവരമില്ലാതെ

അന്ധകാരപ്രാന്തരത്തിൽ

കഷ്ടം! അന്ധരെ അന്ധർ നയിപ്പൂ!!!"

ഒറ്റത്താക്കോലുപയോഗിച്ച് എല്ലാ താഴും തുറക്കാനുള്ള ഇത്തരം വൃഥാവ്യായാമങ്ങൾ അരങ്ങേറുമ്പോഴും, മേൽപ്പറഞ്ഞവയെ നിഷ്പ്രഭമാക്കും വിധം മികച്ചസാഹിത്യ സൃഷ്ടികൾ, മലയാളത്തിൽ പ്രസിദ്ധീകൃതമാവുന്നുവെന്നത് സന്തോഷപ്രദമെങ്കിലും തദനുസൃതമായ വായനയും ചർച്ചകളും നടക്കുന്നില്ലെന്നത്

ഖേദകരമാണ്.

(കോവിഡ് മഹാമാരിയുടെ കെട്ട കാലത്തെയല്ല ഇവിടെ രേഖപ്പെടുത്തുന്നത്.)

"പൈങ്കിളി" എന്നാക്ഷേപിയ്ക്കപ്പെട്ടപ്പോഴും  പാരായണ സുഭഗതയുടെ കൊടുമുടി കയറിയവ യാണ്, സാധാരണക്കാരെ വായനയിലേക്കാകർഷിയ്ക്കുന്നതിൽ വലിയ പങ്കുവഹിച്ച മുട്ടത്തു വർക്കിയെപ്പോലുള്ള സാഹിത്യകാരന്മാരുടെ രചനകൾ.  മലയാളിയുടെ സാഹിത്യാഭിരുചിയെ ഇവഎത്രമാത്രം സ്വാധീനിക്കുകയും പോഷിപ്പിയ്ക്കുകയും ചെയ്തിരുന്നു എന്നു നാം പരിചിന്തനം ചെയ്യേണ്ടതുണ്ട്.

ദുർഗ്രാഹ്യത മുഖമുദ്രയാക്കിയ കാലിക രചനകളേക്കാൾ എന്തുകൊണ്ടും മികച്ചു നില്ക്കുന്ന താണ് സാഹിതീ കാമന പൂത്തുലഞ്ഞ ആ ഉദ്യാനങ്ങൾ എന്നു പറയാതെ വയ്യ.

എന്തായാലും വായന മരിക്കുന്നു എന്ന രോദനം ഒട്ടു കുറഞ്ഞിട്ടുണ്ടിപ്പോൾ. മഹാമാരിക്കാലത്തും വിവിധ തലങ്ങളിലുള്ള വായന സജീവമാണെന്നത് ആശ്വാസകരമാണ്. എങ്കിലും ഈ സാംസ്കാ രിക പ്രവർത്തനങ്ങളെല്ലാം കരുത്തുറ്റ ഒരു സാമൂഹ്യബോധം നമ്മിലുണർത്തുന്നതിൽ പരാജയ പ്പെടുകയാണെന്നല്ലേ ഇപ്പോൾ നടമാടുന്ന സാമൂഹിക തിന്മകളും പ്രതികരണങ്ങളും നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്?

രണ്ടു വൻപ്രളയങ്ങൾക്കു ശേഷവും ഭൂപട നിർണ്ണയം പൂർത്തീകരിക്കാത്ത സംസ്ഥാനമാണ് കേര ളം. സൗരോർജ്ജത്തിൻ്റെ അനന്ത സാദ്ധ്യതകൾക്കു നേരെ കണ്ണിറുക്കിയടച്ചു കൊണ്ടും ജല വൈ ദ്ധ്യുത പദ്ധതിയാൽ അൽപംചിലർക്കുണ്ടാവുന്ന സാമ്പത്തിക സാദ്ധ്യത മാത്രം കണക്കി ലെടുത്തു കൊണ്ടും അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഇടയ്ക്കിടെ മൂവന്തിച്ചർച്ചക ളിൽ ഇടം പിടിയ്ക്കുന്നത് എന്തുകൊണ്ട്?

പാരിസ്ഥിതിക സന്തുലനം എന്നേക്കുമായി ഇല്ലാതാക്കി ക്കൊണ്ട്, കുഴിച്ച് കുഴിച്ച് പരലോകം കാണും വിധം ഖനനലോബി താണ്ഡവമാടുമ്പോഴും ഖനന പരിധിയിലെ അകലം കുറക്കുന്ന നിയമനിർമ്മാണമുണ്ടാകുന്നതെന്തുകൊണ്ട്? ജീവജലലഭ്യത മരീചികയായി മാറുമ്പോഴും

മദ്യം നമ്മുടെസൽക്കാര മുറികളിൽ തെയ്യാട്ടമാടുന്നതെന്തുകൊണ്ട്?

പ്രളയവും വരൾച്ചയും മാറി മാറി ദുരിതം വിതയ്ക്കുമ്പോഴും, ജൈവവൈവിദ്ധ്യങ്ങളുടെ കലവറയായ പശ്ചിമഘട്ടവും സമുദ്രതീരവും ഒരു പോലെ അക്രമിക്കപ്പെടുന്നതെന്തുകൊണ്ട്?

ഉന്നത സാമൂഹിക ബോധത്തിൻ്റെ കിരീടധാരിയായിരിക്കെത്തന്നെ ദുരഭിമാനക്കൊല കളും പീഢനങ്ങളും വേലിയേറ്റം സൃഷ്ടിയ്ക്കുന്നതെന്തുകൊണ്ട്?

ഒരു നൂറ്റാണ്ടിലേറെക്കാലത്തെ ആതുരശുശ്രൂഷാ രംഗത്തെ മികവ് കൂട്ടിനുണ്ടായിട്ടും ആരോഗ്യ മേഖല പുഴുവരിയ്ക്കുന്നതെന്തുകൊണ്ട്? ഭൂവിനിയാേഗത്തിൽ സാമൂഹിക നിയന്ത്രണത്തിൻ്റെ അവശ്യകത നാം മനസിലാക്കാത്തതെന്തുകൊണ്ട്?

പുരോഗമന സമൂഹത്തിനൊരിക്കലും അംഗീകരിക്കാനാവാത്ത "ഹർത്താൽ"നമ്മുടെ നാട്ടിൽ ആഘോഷിക്കപ്പെടുന്നതെന്തുകൊണ്ട്?

സർക്കാർ ചെലവുകൾ സോഷ്യൽ ഓഡിറ്റിങിന് വിധേയമാക്കാത്തതെന്തുകൊണ്ട്?

തലമുറകളായി ജീവിക്കുന്ന നാട്ടിൽ പൗരത്വത്തിനു ഭീഷണിയുയരുന്നതെന്തുകൊണ്ട്?

135 കോടിയിലേറെ ജനങ്ങളുള്ള രാജ്യത്ത് വിഭവ സമാഹരണവും നിക്ഷേപവും ആയിരത്തിൽ താഴെ പേരിലേയ്ക്ക് മാത്രമായി ഒഴുകുന്നതെന്തുകൊണ്ട്?

ഉത്തരം നൽകേണ്ടവർ മൗനവത്മീകത്തിൽ ഒളിക്കുമ്പോഴും ചോദ്യങ്ങൾ ഉയർന്നുകൊണ്ടേയിരി ക്കണം; കാരണം സമൂഹത്തിൻ്റെ നിലനില്പ് ഇത്തരം ചോദ്യങ്ങളുടെ നൈരന്തര്യത്തിലധി ഷ്ഠിതമാണ്.  നിരവധി ജന്മങ്ങളാൽ ചെയ്യാനാവുന്ന കർമ്മങ്ങൾ ഒരു പുരുഷായുസ്സുകൊണ്ടു ചെയ്തു തീർത്ത മഹാമനീഷിയാണ് പി.എൻ.പണിക്കർ.

കോട്ടയം ജില്ലയിലെ നീലമ്പേരൂർ ഗ്രാമത്തിൽ1909 മാർച്ച് 1ാം തിയ്യതി ഗോവിന്ദപ്പിള്ള - ജാനകിപ്പി ള്ള ദമ്പതികളുടെ മകനായി പുതുവായിൽ കുടുംബത്തിൽ ഏറ്റുമാനൂരപ്പൻ്റെ ആറാട്ടുത്സവ ദിവസം തിരുവാതിര നാളിൽ പിറന്ന്,  എട്ട് പതിറ്റാണ്ടുകാലത്തെ കർമ്മകാണ്ഡത്തിനു വിരാമ മിട്ടു കൊണ്ട്, പ്രവർത്തനനിരതനായിരിക്കെ1995 ജൂൺ 19 ന് കാലയവനികയ്ക്കുള്ളിൽ വിലയം പ്രാപിച്ച  പി.എൻ.പണിക്കരാണ്,

സർവ്വകലാശാലാ വിദ്യാഭ്യാസം നേടാതെയും കലാശാലാ ദൗത്യം നിറവേറ്റാമെന്ന് മലയാളിയെ യും ലോകത്തെയും പഠിപ്പിച്ചത്. വായനയെയും വായനശാലകളെയും പോഷിപ്പിക്കുന്നതിനൊപ്പം ഗ്രാമഗ്രാമാന്തരങ്ങളിൽ ഇതിന് സഹായകമായ സൗഹൃദാന്തരീക്ഷം സൃഷ്ടിയ്ക്കുവാനും നിലനിറു ത്താനുമുള്ള കാലോചിതമായ പരിപാടികൾ ആവിഷ്കരിക്കുന്നതിനും പണിക്കർക്ക് കഴിഞ്ഞു. നാമിന്നനുഭവിയ്ക്കുന്ന വിപുലമായ ലൈബ്രറി ശൃംഖല, 1926 ൽ വീടുവീടാന്തരം കയറിയിറങ്ങി ശേഖരിച്ച പുസ്തകങ്ങൾ, നീലമ്പേരൂർഭഗവതി ക്ഷേത്രസമിതിയുടെ സഹായത്താൽ വായനശാല യാക്കി മാറ്റിയതിലൂടെ, പി.എൻ.പണിക്കർ തുടക്കമിട്ട ജ്ഞാനതപസ്യയുടെ പരിണതിയാണ്. ഗ്രന്ഥശാലാ പ്രസ്ഥാനവും അനൗപചാരിക വിദ്യാഭ്യാസ വികസന സമിതിയുമെല്ലാം

ആദർശനിഷ്ഠനായ ആ ഗാന്ധിയൻ്റെ ജീവിതശേഷിപ്പുകളാണു്. സാംസ്കാരിക ഉന്നമനമില്ലാത്ത സമൂഹം അഭിവൃദ്ധിപ്പെടില്ലെന്നുറപ്പുള്ള അദ്ദേഹം, ഗ്രന്ഥശാലകളാണ് അതിനാവശ്യമെന്നു തിരിച്ചറിയുകയും  തൻ്റെ സുഹൃദ്സംഘവുമായി ചേർന്ന്  സനാതനധർമ്മ വായനശാല യാഥാർ ത്ഥ്യമാക്കുകയുമായിരുന്നു.

കേരളീയ സംസ്കാരത്തിന് ദിശാബോധം നൽകിയ സുദീർഘമായ ഒരു വിജ്ഞാന വിതരണത്തി ൻ്റെ ആരംഭമായിരുന്നു അത്.  1945ൽ അമ്പലപ്പുഴയിൽ നാൽപ്പത്തിയേഴ് വായനശാലകളുടെ കൂട്ടായ്മയിലൂടെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് രൂപം നൽകുന്നതിനും 5000 വായനശാലകൾ എന്ന മാന്ത്രിക സംഖ്യയിലേക്കതിനെയെത്തിച്ചതിനും പിന്നിൽ വിശ്രമയെന്തെന്നറിയാത്ത ആ പരിശ്രമ ശാലിയുടെ നിശ്ചയദാർഢ്യമായിരുന്നു.

ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ രജത ജൂബിലി വർഷത്തിൽ സംസ്ഥാനത്ത് ഇദംപ്രഥമമായി നടത്തി യ സാംസ്കാരിക ജാഥയും വർഷങ്ങൾക്കു ശേഷം ദേശവ്യാപകമായി സംഘടിപ്പിച്ച ഭാരത വിജ്ഞാന ജാഥയുടെയുമെല്ലാം ഉപജ്ഞാതാവ് പി.എൻ.പണിക്കരായിരുന്നു.

"വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക "

"എഴുത്തു പഠിച്ചു കരുത്തരാവുക "

"ജന ബോധത്തെ വളർത്തീടാതെ എങ്ങനെ നാടിനെ മാറ്റാനാവും" തുടങ്ങി ലളിതവും സാരസമ്പു ഷ്ടവുമായ മുദ്രാവാക്യങ്ങൾ മലയാളിയെ ഉദ്ബുദ്ധരാക്കിയെന്നതിന് ചരിത്രം സാക്ഷി.  രാഷ്ട്ര പുനർനിർമ്മാണത്തിന് സാംസ്കാരിക പ്രവർത്തനമത്യന്താപേക്ഷിതമാണെന്ന് തിരിച്ചറിഞ്ഞ പണിക്കർ മതേതര, സനാതനമൂല്യങ്ങളുടെ വീണ്ടെടുപ്പിന് സാംസ്കാരിക പ്രവർത്തനങ്ങളെ സമർത്ഥമായുപയോഗിച്ച ക്രാന്തദർശിയാണ്.

ദേശീയ പ്രസ്ഥാന പ്രചാരകർക്കനുഭവിക്കേണ്ടി വന്നിട്ടുള്ള സർവ്വവിധപീഢകളും യാതനകളും പണിക്കർക്കുമന്യമായിരുന്നില്ല. പക്ഷെ തൻ്റെ നിസ്വാർത്ഥ പ്രവർത്തനങ്ങളെ അധിക്ഷേപിക്കു കയും കർമ്മരഥ്യകളിൽ മുള്ളുവിതറുകയും ചെയ്ത മുഠാളരോടും വൈരനിര്യാതനബുദ്ധി പ്രകടിപ്പിക്കാതെ, കാലാന്തരേ തൻ്റെ പ്രവർത്തന പന്ഥാവിലേക്കടുപ്പിക്കാനുള്ള വൈഭവത്തി ൻ്റെ മാന്ത്രികച്ചെപ്പ് ഹൃദയത്തിലൊളിപ്പിച്ച നയകോവിദനുമായിരുന്നു അദ്ദേഹം.

പാരിസ്ഥിതിക സന്തുലനത്തിൽ വൃക്ഷങ്ങളുടെ സംഭാവന മുമ്പേ കണ്ടറിഞ്ഞ പണിക്കർ, ഓരോ ഗ്രന്ഥശാലാങ്കണത്തിലും ലഭ്യമായേടങ്ങളിലുമെല്ലാം വൃക്ഷങ്ങൾ നട്ടു വളർത്തുവാനും നമ്മെ ഉദ്ബോധിപ്പിച്ചു.

കേരളീയ യുവത്വ കൗമാരങ്ങൾ ലഹരിയുടെ കരാളഹസ്തങ്ങളിലമരുന്ന ഇക്കാലത്ത്, സകലമാന ലഹരിയ്ക്കും ഉച്ചനീചത്വങ്ങൾക്കുമെതിരെ പോരാട്ടം നയിച്ച അദ്ധ്യാപകശ്രേഷ്ഠൻ്റെ ഉദ്ബോധ നങ്ങൾക്ക് പ്രസക്തിയേറെയാണ്‌. കോവിഡ് മഹാമാരിയുടെ സാർവ്വലൗകിക പ്രഭാവവും പ്രതി പ്രഭാവവും ഏതെല്ലാം വിധത്തിൽ മനുഷ്യകുലത്തെയും പ്രപഞ്ചത്തെയും ബാധിക്കുമെന്ന ആശങ്ക മനസിനെ മഥിയ്ക്കുമ്പോഴും സമസൃഷ്ടി സ്നേഹത്തിൻ്റെ നവീന ഗാഥകൾ രചിയ്ക്കാമെന്ന്, പി.എൻ.പണിക്കരുടെ സുദീപ്തമായ സ്മരണയിൽ നമുക്കു പ്രതിജ്ഞയെടുക്കാം.

ഏതൊരു വിദ്യാഭ്യാസ വിചക്ഷണനെക്കാളും പ്രബുദ്ധമായ രീതിയിൽ മലയാളിയ്ക്കു് മാർഗ്ഗ ദർശിത്വം നൽകിയ ഗ്രന്ഥാലയമഹർഷിയുടെ ഇരുപത്തിയാറാം സ്മൃതി ദിനത്തിൽ സ്മരണാഞ്ജ ലികളോടെ.

ബദറുദ്ദീൻ ഗുരുവായൂർ, പൊതുകാര്യദർശി, കേരള സാംസ്കാരിക പരിഷത്ത്.

Advertisment