/sathyam/media/post_attachments/yhUaWNEkjf8fmKsN5dN3.jpg)
പാലക്കാട്: നഗരത്തിൻ്റെ ഹൃദയഭാഗത്ത് കൊപ്പം റോഡിൽ വാടക കെട്ടിടത്തിൽ അനാഥമായി കിടന്ന പോത്തുകളെ നഗരസഭ അധികൃതർ ഇടപെട്ട് മോചിപ്പിച്ചു.
ആറു ദിവസത്തോളമായി ഭക്ഷണവും വെള്ളവും ലഭിക്കാതെ അവശരായ പോത്തുകളുടെ നിലവിളി കേട്ട് പരിസരവാസികൾ ചെന്ന് പുല്ലും വെള്ളവും നൽകുകയായിരുന്നു.
രണ്ടു പോത്തുകൾ ചത്തിരുന്നു. വിവരം സായാഹ്നം പത്രം റിപ്പോർട്ടർ വാർത്തയാക്കി. മറ്റു മാധ്യമ പ്രവർത്തകരും വിഷയം ഏറ്റെടുത്തു. നഗരസഭ അധികൃതർമോചിപ്പിച്ച് കൊണ്ടുപോയി കൽ വാക്കളത്തെ ഒരു സ്വാകാര്യ വ്യക്തിയുടെ പറമ്പിൽ നിർത്തിയിരിക്കയാണ്.
ബന്ധപ്പെട്ട ഉടമസ്ഥർ എത്തിയാൽ നഷ്ടപരിഹാരവും മറ്റ് നടപടികളുമുണ്ടാകും. എത്തിയില്ലെങ്കിൽ പോത്തിനെ ലേലം വിളിക്കുമെന്നും അറിഞ്ഞു.