/sathyam/media/post_attachments/ZjQJyFNo6QYZi04qGSuz.jpg)
പാലക്കാട്: കൊപ്പത്തു തീറ്റ കൊടുക്കാതെ അനാഥമായി കെട്ടി ഇട്ടതിന്റെ പേരിൽ പാലക്കാട് മുൻസിപ്പാലിറ്റിയുടെ സംരക്ഷണതിലാക്കിയ പോത്തുകളെ ഏറ്റെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചു 'പാലക്കാട് മുന്നോട്ട്' മുൻസിപ്പൽ സെക്രട്ടറിക്കു കത്തു നൽകി.
പൊതു ലേലത്തിനു വയ്ക്കുന്ന പക്ഷം കന്നു കുട്ടികളെ വാങ്ങി വളർത്താൻ 'പാലക്കാട് മുന്നോട്ട്' സംഘടനയും പ്രവർത്തകരും തയ്യാർ ആണെന്ന് സംഘടന പ്രസിഡന്റ് ഡോ. അനുവറുദ്ധീൻ അറിയിച്ചു.
ഇതിനകം കന്നുകളെ കെട്ടിയിട്ട കൊപ്പത്തു വച്ചു രണ്ടും, മുനിസിപ്പാലിറ്റി ഏറ്റെടുത്ത ശേഷം മൂന്നും കന്നുകൾ ചത്തു. തുടർന്നും ശരിയാംവണ്ണം തീറ്റ കൊടുക്കാതിരുന്നാൽ ഇനിയും പോത്തുകൾ ചാകാൻ സാധ്യത ഉണ്ട്.
ചുളു വിലക്ക് ചില ഇറച്ചി കച്ചവടക്കാർ ഏറ്റെടുക്കാൻ ഒരുങ്ങുന്നു എന്ന പത്ര വാർത്ത കണ്ടാണ് പോത്തുകളെ വളർത്താൻ പാലക്കാട് മുന്നോട്ട് സംഘടന മുന്നോട്ട് വന്നത്.