പാലക്കാട് നഗരത്തിൻ്റെ ഹൃദയഭാഗത്ത് സ്വകാര്യ വ്യക്തിയുടെ വാടക വീട്ടിൽ മുപ്പതോളം പോത്തുകുട്ടികൾ കാരാഗൃഹത്തിൽ ! രണ്ടെണ്ണം ചത്തു കിടക്കുന്നു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: നഗരത്തിൻ്റെ ഹൃദയഭാഗമായ കൊപ്പത്ത് സ്വകാര്യ വ്യക്തിയുടെ വാടക വീട്ടിൽ മുപ്പതോളം പോത്തുകുട്ടികൾ കാരാഗൃഹത്തിലെന്ന പോലെ കിടക്കുന്നു. ഭക്ഷണവും വെള്ളവും കിട്ടാതെ രണ്ടെണ്ണം ചത്തു.

ആ വീട്ടിൽ വാടകക്കു താമസിക്കുന്നത് ഒരു വൃദ്ധ സ്ത്രീ മാത്രമാണ്. രാത്രിയിൽ ആരോ കൊണ്ടു വന്ന് നിർത്തിയതാണെന്നാണെന്ന് ആറ് വർഷമായി അവിടെ താമസിക്കുന്ന വൃദ്ധപറഞ്ഞു. ചന്ദ്രൻ എന്ന വ്യക്തിയുടേതാണ് വീടെന്നും അവർ കോഴിക്കോടാണ് താമസിക്കുന്നതെന്നും അവര്‍ പറഞ്ഞു.

publive-image

പോത്തുകുട്ടികളുടെ ദയനീയമായ കരച്ചിൽ കേട്ട് പരിസരത്ത് സ്റ്റുഡിയോ നടത്തുന്ന സുകുമാരൻ വന്ന് നോക്കിയപ്പോഴാണ് ഈ ദയനീയ കാഴ്ച്ച കണ്ടത്. ഉടൻ തന്നെ പരിസരത്തെ സുഹൃത്തുക്കളേയും കൂട്ടി പുല്ലും വെള്ളവും നൽകി.

മൃഗങ്ങളോട് ഈ ക്രൂരത കാട്ടിയവരെ കണ്ടെത്തി കർശന നടപടിയെടുക്കണമെന്നും എത്രയും വേഗം ഈ കാരാഗ്രഹത്തിൽ നിന്നും പോത്തുകുട്ടികളെ രക്ഷിക്കണമെന്ന് അവർ പറഞ്ഞു.

palakkad news
Advertisment