Advertisment

ആത്മഹത്യകൾ ഒഴിവാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര സാമ്പത്തിക സഹായം നൽകണം - സംഘടന ഐക്യവേദി

New Update

publive-image

കോഴിക്കോട്: ദീർഘ കാല പ്രതിസന്ധി മൂലം കടക്കെണിയിൽ അകപ്പെട്ടവരുടെ ആത്മഹത്യ ഒഴിവാക്കുന്നതിനും, അതിജീവനത്തിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര സാമ്പത്തിക സഹായം നൽകണമെന്ന് ഐക്യവേദി കൺവീനർ ഷെവലിയാർ സി.ഇ. ചാക്കുണ്ണിയും, ചെയർമാൻ ജോണി പാറ്റാണിയും ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോടും, മുഖ്യമന്ത്രിയോടും അഭ്യർത്ഥിച്ചു.

Advertisment

അനുവദിച്ച ദിവസങ്ങളിലെങ്കിലും സ്ഥാപനങ്ങൾ സുഖമായി പ്രവർത്തിക്കാൻ സാഹചര്യം സൃഷ്ടിക്കണമെന്ന് ജില്ലാ ഭരണകു‌ട അധികാരികളോട് അവർ ആവശ്യപ്പെട്ടു.

അശാസ്ത്രീയവും, അപ്രായോഗികമായ നിയന്ത്രണങ്ങളും, തീരുമാനമെടുക്കുന്നതിന് കാലതാമസവും, അവ്യക്തതയും ആദ്യദിവസം മിഠായിത്തെരുവിലും, മറ്റും സംഘർഷത്തിനും, തർക്കങ്ങൾക്കും ഇടവരുത്തിയത്.

കോവിഡ് വ്യാപനത്തിന് ഇടവരുത്താതെ പ്രവർത്തിക്കേണ്ടത് ഓരോ വ്യക്തിയുടെയും ചുമതലയാണെന്നു ബോധ്യപ്പെടുത്തി തുടർ ദിവസങ്ങളിൽ മാനദണ്ഡം പാലിച്ച് എല്ലാദിവസവും സ്ഥാപനങ്ങൾ തുറക്കാൻ അനുവദിച്ചാൽ ആൾക്കൂട്ടവും, തിരക്കും ഒഴിവാക്കാൻ കഴിയും എന്ന് തെളിയിച്ചു കഴിഞ്ഞു.

അതിന്റെ പ്രകടമായ തെളിവാണ് അടുത്ത ദിവസങ്ങളിൽ തിരക്കു കൂറയുവാൻ കാരണം. ഈ വസ്തുത അംഗീകരിക്കുന്ന പ്രതികരണമാണ് ജനങ്ങളും, തുറന്ന സ്ഥാപനങ്ങളും അധികാരികളുടെ നിയന്ത്രണവുമായി സഹകരിക്കുന്നുണ്ട് എന്ന് ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. വ്യക്തമാക്കുന്നത്.

ഒരു വിഭാഗത്തിന്റെ ആഘോഷങ്ങൾക്ക് വേണ്ടിയാണ് മൂന്നുദിവസം ഇളവ് നൽകിയത് എന്ന് തെറ്റിദ്ധരിച്ചതാണ് മറു വിഭാഗത്തിന്റെ എതിർപ്പിനു കാരണം. അതൊഴിവാക്കാൻ ആഘോഷവേളയില്ലാതെ എല്ലാദിവസവും ജാഗ്രതയോടെ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണമെന്ന് അവർ അഭിപ്രായപ്പെട്ടു.

ഈ വസ്തുതകൾ മനസ്സിലാക്കി സാമ്പത്തികമായി തകർന്നടിഞ്ഞ സകല മേഖലകൾക്കും ആശ്വാസമേകി കൂടുതൽ ആത്മഹത്യകൾ ഒഴിവാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. കഴിഞ്ഞദിവസം ലൈറ്റ് ആൻഡ് സൗണ്ട് ഉടമയാണ് ആത്മഹത്യ ചെയ്തതെങ്കിൽ പിന്നീട് ബേക്കറി ഉടമയാണ് ആത്മഹത്യ ചെയ്തത്.

kozhikode news
Advertisment