കൊറോണ വൈറസ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹത്തിനരികെ കുട്ടിയെ കണ്ടെത്തി

മൊയ്തീന്‍ പുത്തന്‍ചിറ
Wednesday, March 25, 2020

ജോര്‍ജിയ: കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ട അമ്മയുടെ മൃതദേഹത്തിനരികെ കുട്ടിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ജോര്‍ജിയയിലാണ് ആരോഗ്യ പരിപാലന രംഗത്ത് പ്രവര്‍ത്തി ച്ചിരുന്ന 42-കാരി കൊവിഡ്-12 ബാധിച്ച് മരിച്ചത്. മരണപ്പെട്ടതിനു ശേഷം 12 മണിക്കൂറിലധികമാണ് കുട്ടി മൃതദേഹത്തിനരികെ കഴിഞ്ഞതെന്ന് അധികൃതര്‍ പറഞ്ഞു.

ജോര്‍ജിയയില്‍ പീഡ്‌മോണ്ട് ന്യൂനാന്‍ ഹോസ്പിറ്റലില്‍ മാമോഗ്രാം ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന 42-കാരിയാണ് കൊറോണ വൈറസ് ബാധയേറ്റ് മരിച്ചത്. അവരുടെ പേര് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. മരണപ്പെട്ടത് ഏകദേശം 12 മുതല്‍ 16 മണിക്കൂര്‍ മുമ്പാണെന്നാണ് നിഗമനം. ക്ഷേമ പരിശോധനാ പ്രവര്‍ത്തകരാണ് കോവെറ്റ കൗണ്ടിയിലെ വീട്ടില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനരികെ കണ്ട കുട്ടിക്ക് നാലോ അഞ്ചോ വയസ്സ് പ്രായമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

മരണത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോറോണ വൈറസ് ബാധയുണ്ടായിരുന്ന തായി സ്ഥിരീകരിച്ചതെന്ന് കോവെറ്റ കൗണ്ടി കൊറോണര്‍ റിച്ചാര്‍ഡ് ഹോക്ക് പറഞ്ഞു. കുട്ടിക്ക് ഇപ്പോള്‍ അസുഖം ബാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. കൊറോണ വൈറസ് ബാധിച്ച് ജോര്‍ജി യയില്‍ 25 പേര്‍ മരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

×