/sathyam/media/post_attachments/jvNBc0e5rxezizEJs4jZ.jpg)
മണ്ണാർക്കാട്: കോവിഡ് വാക്‌സിന്‍-രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല്ലടിക്കോട് സർവീസ് സഹകരണ ബാങ്ക് തുക കൈമാറി.
ഏഴ് ലക്ഷം രൂപയുടെ ചെക്കാണ് ബാങ്ക് ഭരണസമിതി കൈമാറിയത്.
അസിസ്റ്റന്റ് രെജിസ്റ്റാർ കെ. ജി.സാബു ബാങ്ക് പ്രസിഡന്റ് വി. കെ ഷൈജുവിൽ നിന്നും ഏറ്റുവാങ്ങി. സെക്രട്ടറി ബിനോയ് ജോസഫ്, വൈസ് പ്രസിഡന്റ് ദാവൂദ്, ഡയരക്ടർ യൂസുഫ് പാലക്കൽ, സൂപ്രണ്ട് സുരേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.