അബഹ: സംയോചിതമായ ഇടപെടല്‍ ,ധീരത വലിയൊരു അപകടം ഒഴിവായി അബഹ മഹായിൽ അസീറിൽ പെട്രോൾ ബങ്കിൽ വെച്ച് തീ ആളിപ്പടർന്ന കാർ സ്വന്തം കാർ ഉപയോഗിച്ച് തള്ളിനീക്കിയ സൗദി പൗരന്റെ സാഹസികതയിലൂടെ വൻ ദുരന്തം ഒഴിവായി.
/sathyam/media/post_attachments/Xo1zzgnzfwmp3V0h1xNu.jpg)
ശാമി മുഹമ്മദ് അസീരി എന്ന സൗദി പൗരനാണ് ഈ സാഹസിക പ്രവർത്തനത്തിലൂടെ വൻ അപകടം ഒഴിവാക്കിയത്. സംഭവത്തെ കുറിച്ച് സൗദി പൗരൻ ശാമി ബിൻ മുഹമ്മദ് അസീരി പറയുന്നതിങ്ങനെ: ഇന്ന് രാവിലെ കുടുംബവുമായി കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് പ്രദേശത്തെ പെട്രോൾ ബങ്കിൽ കാറിൽ തീ ആളിപ്പടരുന്നത് താൻ കണ്ടത്,
കത്തിപ്പടരുന്നത് കണ്ടയുടനെ തന്നെ അപകടമൊഴിവാക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് പെട്ടന്ന് മനസ്സില്‍ തോന്നി. ഉടന്‍ തന്നെ ഭാര്യയെയും മക്കളെയും പെട്രോള്‍ ബങ്കിന് പിന്നില്‍ ഇറക്കി. പിന്നീട് തന്റെ കാര്‍ ഫോര്‍വീല്‍ ഗിയറിലേക്ക് മാറ്റി തീ പിടിച്ച കാര്‍ പിന്നിലൂടെ തള്ളി ദൂരെക്ക് മാറ്റുകയായിരുന്നു. രക്ഷാ പ്രവർത്തനത്തിനിടെ തന്റെ കാർ തീ നാളങ്ങൾക്കു മുകളിലൂടെയാണ് കടന്നു പോയതെന്നും ശാമി ബിൻ മുഹമ്മദ് അസീരി സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.
മഹായില്‍ ആക്ടിംഗ് ഗവര്‍ണര്‍ അലി ബിന്‍ ഇബ്രാഹിം അല്‍ഫലഖി സൗദി പൗരനുമായി ബന്ധപ്പെട്ട് സാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തി ആളുകളുടെ ജീവനും സ്വത്തുവകകളും സംരക്ഷിച്ചതില്‍ നന്ദി അറിയിച്ചു. അര്‍ഹിക്കുന്ന നിലയില്‍ പിന്നീട് ആദരിക്കുമെന്നും ആക്ടിംഗ് ഗവര്‍ണര്‍ അറിയിച്ചു.
തീ പിടിച്ച വാഹനം തള്ളിമാറ്റുന്ന ദൃശ്യം മറ്റൊരു സൗദി പൗരനാണ് ഇത് വീഡിയോ എടുത്ത് പ്രചരിപ്പിച്ചത്. വീഡിയോ വൈറലായതോടെ സമൂഹ മാധ്യമങ്ങളിൽ വാൻ കയ്യടിയാണ് സൗദി പൗരന് ലഭിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us