New Update
മങ്കട: മങ്കട താലൂക്ക് ആശുപത്രി കോവിഡ് കെയർ സെന്ററാകുന്നതോടുകൂടി കമ്മ്യൂണിറ്റി കിച്ചണിൻ്റെ പ്രാധാന്യം വർദ്ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പഞ്ചായത്തിൽ അടിയന്തിരമായി കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മങ്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അസ്കറലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എ കരീം എന്നിവർക്ക് പാർട്ടി പഞ്ചായത്ത് കമ്മിറ്റി നിവേദനം നൽകി.
Advertisment
മങ്കട ഗവൺമെന്റ് ഹോസ്പിറ്റലിൽ ആരംഭിച്ച കോവിഡ് കെയർ സെന്ററിൽ ഉള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള പ്രഭാത ഭക്ഷണം 'ടീം വെൽഫെയർ' ഏറ്റെടുത്തു നടത്തുമെന്ന് വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് പ്രസിഡന്റ് എം മുഹമ്മദലി മാസ്റ്റർ അറിയിച്ചു. സെക്രട്ടറി എ ശാക്കിർ മോൻ, പി.പിഹബീബ് റഹ്മാൻ, ജൗഹറലി തങ്കയത്തിൽ, ജമാൽ കൂട്ടിൽ എന്നിവർ സംസാരിച്ചു.