ആന ക്യാമ്പിലെ കുട്ടിയാനകൾക്ക് പ്രതിരോധ മരുന്നുകൾ നൽകണം - ആനപ്രേമി സംഘം പാലക്കാട് ജില്ലാ പ്രസിഡൻ്റ് ഹരിദാസ് മച്ചിങ്ങൽ ചീഫ് വൈൽഡ് ലൈഫ് വാർഡനും വനംവകുപ്പ് സെക്രട്ടറിക്കും പരാതി നല്കി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: കോട്ടൂരിലെ ആന ക്യാമ്പിൽ കഴിഞ്ഞ ദിവസങ്ങളിൽ ഹെർപ്പിറ്റസ് വൈറസ് ബാധയേറ്റ് ശ്രീ കുട്ടി; കണ്ണൻ എന്നീരണ്ട് കുട്ടി ആനകളാണ് ചരിഞ്ഞത്.

ഹെർപ്പിറ്റസ് എന്ന രോഗം പത്ത് വയസ്സിൽ  താഴെയുള്ള കുട്ടി ആനകളിൽ വരുന്ന പകർച്ചവ്യാധി രോഗം ആയതിനാൽ  അടിയന്തിരമായി കോട്ടുരിലെ ബാക്കിയുള്ള കുട്ടി ആനകളെ മറ്റു ക്യാമ്പിലേക്ക് മാറ്റണം.

ഹെർപ്പിറ്റസ് ബാധിച്ച ആനകുട്ടികളെ മറ്റു ആനകളെ പാർപ്പിക്കാത്ത ഇടങ്ങളിൽ മാറ്റി പാർപ്പിക്കണമെന്നും ആന കുട്ടികൾക്ക് രോഗ പ്രതിരോധ മരുന്നുകൾ നല്കണമെന്നും മാത്രമല്ല കോട്ടൂർ ക്യാമ്പിൽ അലക്ഷ്യമായാണ് ആനകളെ പരിപാലിക്കുന്നതിന് മാറ്റം വരുത്തണം.

നിരുത്തരവാദപരമായി പ്രവർത്തിക്കുന്നവർക്കെതിരെ വകുപ്പ് തല നടപടികൾ സ്വീകരിക്കണം എന്നിങ്ങനെ വിവിധ ആവശ്യങ്ങളുന്നയിച്ച്  ആനപ്രേമി സംഘം പാലക്കാട് ജില്ലാ പ്രസിഡൻ്റ് ഹരിദാസ് മച്ചിങ്ങൽ ചീഫ് വൈൽഡ് ലൈഫ് വാർഡനും വനംവകുപ്പ് സെക്രട്ടറിക്കും പരാതി നല്കി.

palakkad news
Advertisment